ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയാഴ്ച മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഇത്തവണ ക്രിക്കറ്റ് ഒഴിവാക്കി. 2022 ലെ ഗെയിംസ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ക്രിക്കറ്റ് ഇത്തവണത്തെ ഗെയിംസില്‍ ഉണ്ടാകില്ല.
പുരുഷന്മാരുടെയോ വനിതകളുടെയോ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1998-ല്‍ ക്വാലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ക്രിക്കറ്റ് ആദ്യമായി അരങ്ങേറിയത്. ക്രിക്കറ്റിന് പുറമെ മറ്റ് എട്ട് കായിക ഇനങ്ങളിലും ഈ മാറ്റം പ്രകടമാകും. ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ ആയിരുന്നു 2026-ലെ ഗെയിംസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചിലവ് 6-7 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (45 ബില്യണ്‍ യു.എസ് ഡോളര്‍) ആയി കുതിച്ചുയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി 2023 ജൂലൈയില്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ ഇവന്റ് റദ്ദാക്കുകയും ആതിഥേയത്വത്തിനുള്ള അവകാശം ഉപേക്ഷിക്കുകയും ചെയ്തു.
ഗെയിംസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലായിരുന്നു സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ അവസാന നിമിഷത്തില്‍ പകരക്കാരായി ആതിഥേയത്വം ഏറ്റെടുത്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഗെയിംസ് നടത്തുന്നതിനും അത് പൂര്‍ണ്ണമായി റദ്ദാക്കുന്നത് ഒഴിവാക്കുന്നതിനുമായി, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും പ്രാദേശിക സംഘാടകരും പൊതുനികുതിയില്‍ നിന്ന് പൂര്‍ണ്ണമായി പണം കണ്ടെത്തുന്ന ലളിതവും ചിലവ് കുറഞ്ഞതുമായ ഒരു രീതിയാണ് സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ബെര്‍മിംഗ്ഹാമില്‍ നടന്ന മുന്‍ പതിപ്പിലെ 19 കായിക ഇനങ്ങളില്‍ നിന്ന് ഇത്തവണ ഇനങ്ങള്‍ വെറും 10 ആയി ചുരുക്കി.
കര്‍ശനമായ ബജറ്റ് പാലിക്കുന്നതിനും നിലവിലുള്ള നാല് വേദികള്‍ മാത്രം ഉപയോഗിച്ച് ഗെയിംസ് സാധ്യമാക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. കൂടുതല്‍ കളിക്കാരുള്ള വലിയ സ്ക്വാഡുകള്‍, വിപുലമായ ഗ്രൗണ്ട് പരിപാലനം, പ്രത്യേക പിച്ച് തയ്യാറാക്കല്‍ എന്നിവ ക്രിക്കറ്റിന് ആവശ്യമാണ്, ഇത് സംഘാടകരുടെ ചിലവ് വര്‍ദ്ധിപ്പിക്കുന്നു. വേദികള്‍ മാറ്റുന്നതിനുള്ള ചിലവ് കുറയ്ക്കുന്നതിനും മറ്റ് ബജറ്റുകള്‍ നിയന്ത്രണത്തിലാക്കുന്നതിനുമായി, നിലവിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും ട്രാക്ക് സൗകര്യങ്ങളും എളുപ്പത്തില്‍ പങ്കിടാന്‍ കഴിയുന്ന കായിക ഇനങ്ങളിലേക്ക് മാത്രമായി 2026-ലെ ഗെയിംസ് ചുരുക്കി.
ബെര്‍മിംഗ്ഹാം 2022-ല്‍ വനിതകളുടെ ട്വന്റി-20 ടൂര്‍ണമെന്റില്‍ ക്രിക്കറ്റിനൊപ്പം ഉണ്ടായിരുന്ന ഹോക്കി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഗുസ്തി, റഗ്ബി സെവന്‍സ് തുടങ്ങിയ മറ്റ് ജനപ്രിയ കായിക ഇനങ്ങളും ഒഴിവാക്കപ്പെട്ടു.

Comments