അഭിനയത്തിലും സംഗീതത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ആൻഡ്രിയ ജെറമിയ. ഫഹദ് ഫാസിൽ നായകനായ'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ തരംഗമാകുന്നത്.
വേദിയിൽ പാട്ടുപാടുന്ന തന്റെ ബാല്യകാല ചിത്രവും ഇപ്പോഴത്തെ ചിത്രവും കോർത്തിണക്കിയുള്ള ഒരു ഫോട്ടോയാണ് ആൻഡ്രിയ പങ്കുവെച്ചിരിക്കുന്നത്. "അന്നും ഇന്നും... 30 വർഷങ്ങൾക്കിപ്പുറവും ഇപ്പോഴും!" എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഓണ്‍സ്റ്റേജ്, മൈ ഹാപ്പി പ്ലേയ്സ് എന്നീ ഹാഷ്ടാഗുകളും താരം നൽകിയിട്ടുണ്ട്.

നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും നടിയുടെ ആത്മവിശ്വാസത്തിലും സൗന്ദര്യത്തിലും മാറ്റമൊന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
തമിഴ് ചിത്രമായ 'പച്ചൈക്കിളി മുത്തുച്ചാരം' എന്ന സിനിമയിലൂടെ 2007-ലായിരുന്നു ആൻഡ്രിയയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് മലയാളം, തെലുങ്ക് ഭാഷകളിലും തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു.
'അന്നയും റസൂലും' എന്ന ചിത്രത്തിന് ശേഷം 'ലോഹം', 'ലണ്ടൻ ബ്രിഡ്ജ്' തുടങ്ങിയ മലയാള സിനിമകളുടെയും ഭാഗമായി. 'വിശ്വരൂപം', 'വട ചെന്നൈ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആൻഡ്രിയ, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

Comments