ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാ വിവാദത്തിൽ കർശന നടപടികളും അതിവേഗ കോടതികളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടുന്ന വിദ്യാർത്ഥികളുടെ ആവശ്യം കേന്ദ്രം അവഗണിക്കുന്നതിനെതിരെയാണ് സിജെപിയുടെ പരിഹാസം.
എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിൽ, ധർമേന്ദ്ര പ്രധാനിന്റെ ചിത്രത്തോടൊപ്പം "ഹായ്, മൈ നെയിം ഈസ് നത്തിങ്" ( എന്റെ പേര് ശൂന്യത) എന്ന ക്യാപ്ഷനും ദീപ്കെ നൽകി. "നമ്മുടെ യുവാക്കളുടെ ഭാവിയെക്കാൾ വലുതായി മറ്റൊന്നുമില്ല" എന്ന എക്സ് പോസ്റ്റിലൂടെയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഈ പരിഹാസം.
പ്രതിഷേധക്കാരെ പ്രകോപിപ്പിക്കാൻ ബിജെപി ഗുണ്ടകളെ അയക്കുകയാണ്. പ്രതിഷേധം ബോധപൂർവ്വം തടസ്സപ്പെടുത്താൻ പുറത്തുനിന്നും ആളുകളെ അയക്കുന്നു. ഞങ്ങൾ ഇവിടെ ഒരു മാസമായി ഇരിക്കുന്നു. ഒരു മാസത്തിനിടയിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല, എന്നാൽ ഇപ്പോൾ പ്രതിഷേധം ശക്തമായപ്പോൾ, ബിജെപി പുറത്തുനിന്ന് ഗുണ്ടകളെ അയച്ച് ജനങ്ങളെ ബോധപൂർവ്വം പ്രകോപിപ്പിക്കുകയാണ്. ബിജെപിക്കാർ കല്ലെറിയുന്നു. പോലീസ് ഇവിടെ കല്ല് നിറച്ച ലോറികളുമായി വരുന്നു. ബിജെപി ഗുണ്ടകൾ വന്ന് കല്ലെറിയുകയും അതിനുശേഷം ചീഫ് ജസ്റ്റിസിനെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു എന്നും ദിപ്കെ ഒരു പ്രതികരണത്തിൽ പറഞ്ഞിരുന്നു.

Comments