ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ സ്പാനിഷ് താരം ഡാനി ഒല്‍മോയെ കയ്യേറ്റം നടത്തിയ സംഭവത്തില്‍ ഖേദപ്രകടനവുമായി അര്‍ജന്റീനയുടെ പരിശീലകന് റോബര്‍ട്ടോ അയാള. താന്‍ പദവിക്ക് ചേരാത്ത കാര്യമാണ് ചെയ്തതെന്നും ഒരു നിമിഷം വികാരത്തിന് അടിമപ്പെട്ടുപോയെന്നുമാണ് വിശദീകരണം. നാട്ടിലെത്തിയ ശേഷം ഒുര സ്പോര്‍ട്സ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എപ്പോഴെങ്കിലും നേരിട്ടുകാണാനായാല് നേരെ മാപ്പു പറയുമെന്നും വ്യക്തമാക്കി.
അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്പെയിന് കിരീടം ചൂടിയതിന് പിന്നാലെയായിരുന്നു അര്‍ജന്റീന താരങ്ങള്‍ സ്പെയിന് താരങ്ങളെ കയ്യേറ്റം ചെയ്തത്. ഫൈനല്‍ വിസിലിന് ശേഷം ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ശാരീരികമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടതോടെ കാര്യങ്ങള്‍ വഷളായി. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡെസ്, എറിക് ഗാര്‍സിയയുടെ കഴുത്തിന് പിടിക്കുകയും ഗാവിയെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ഓല്‍മോ പറഞ്ഞ ചില കാര്യങ്ങളോടുള്ള പ്രതികരണമായിരുന്നു അതെന്നും ഓല്‍മോയെ താന്‍ തള്ളുക മാത്രമേ ചെയ്തുള്ളെന്നും ഇടിച്ചില്ലെന്നും പറഞ്ഞു. ആ സാഹചര്യത്തില്‍ സ്വന്തം പദവിപോലും മറന്നുപോയി. കളിക്കാര്‍ തമ്മില്‍ ശാരീരികമായ ഏറ്റുമുട്ടലുണ്ടായപ്പോള്‍ സാഹചര്യം നിയന്ത്രിക്കാനാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഒടുവില്‍ താനും അതില്‍ പെട്ടുപോകുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
കളി അവസാനിക്കുമ്പോള്‍ പിച്ചിന്റെ മധ്യത്തില്‍ ഒരു വഴക്കാണ് ഞാന്‍ കാണുന്നത്, ഞങ്ങള്‍ ഞങ്ങളുടെ കളിക്കാരെ പിന്തിരിപ്പിക്കാനാണ് അങ്ങോട്ട് ഓടിയത് പക്ഷേ കാര്യങ്ങള്‍ ഈ രീതിയിലാണ് അവസാനിച്ചതെന്നും പറഞ്ഞു. അതൊരു നാണംകെട്ട സംഭവമായി. കളിക്കളത്തില്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങളും വസ്തുതകളും അംഗീകരിക്കണം. താന്‍ ചെയ്തതിന് ഒഴികഴിവുകളൊന്നുമില്ലെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം, മത്സരത്തിന് ശേഷമുണ്ടായ ഈ അരാജകമായ കൈയാങ്കളിയെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments