ഗ്ലാസ്ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ജൂഡോ താരം അരുണ്‍ കുമാറിനെ കോമൺവെൽത്ത് ഗെയിംസ് 2026ൽ നിന്ന് ഒഴിവാക്കി. ഗെയിംസിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ലംഘനം കണ്ടെത്തിയത്. അടുത്തകാലത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ച അരുണ്‍ കുമാർ രാജസ്ഥാനിലെ രജപുത്താന റൈഫിൾസിലെ സൈനികനുമാണ്.
നാഡയുടെ (NADA) നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗ്ലാസ്ഗോ ഗെയിംസിൽ മത്സരിക്കാൻ അരുണിന് അർഹതയില്ലെന്ന് ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ അറിയിച്ചു. തുടർന്ന് സ്പോർട്സ് എൻട്രി സിസ്റ്റത്തിൽ നിന്ന് താരത്തിന്റെ പേര് നീക്കിയതായി അറിയിക്കുകയും ചെയ്തു. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു.
അതേസമയം, കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് ഇന്ന് രാത്രി 10.30ന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കും. മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ഗ്ലാസ്ഗോയിലെ ഹൈഡ്രോ സ്റ്റേഡിയമാണ് പ്രധാന വേദി. ഗാബോൺ, ടോഗോ എന്നീ രാജ്യങ്ങളും പങ്കുചേരുന്നതോടെ ഇത്തവണ മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി.

Comments