
ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സി.ഇ.ഒ ക്രിസ്റ്റലീന ജോര്‍ജീവ. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോട്ട് നിരോധനം സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യും. ശുദ്ധമായ സമ്പദ്ഘടനയുടെ സൃഷ്ടിക്ക് ഇത് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നോട്ട് നിരോധിച്ച നടപടി മറ്റ് രാജ്യങ്ങള്‍ പഠിക്കേണ്ടതാണ്. ഇന്ത്യയെപ്പോലെ വലിയ മറ്റൊരു രാജ്യത്തും നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ടില്ല. പണത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന സമ്പദ്ഘടനയില്‍ നോട്ട് നിരോധനം വ്യവസായങ്ങള്‍ക്കടക്കം പ്രതിസന്ധി സൃഷ്ടിക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണം ചെയ്യുന്ന നടപടിയാണെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ക്രിസ്റ്റലീന പറഞ്ഞു.
ഡിജിറ്റല്‍ പേയ്മെന്റും സബ്സിഡികള്‍ നേരിട്ട് നല്കുന്ന പദ്ധതിയും പാവപ്പെട്ടവര്‍ക്ക് സഹായകമാകുമെന്നും ലോക ബാങ്ക് സി.ഇ.ഒ പറഞ്ഞു. ലോകസമ്പദ്ഘടനയില്‍ ഇന്ത്യയക്ക് തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. ഈ വര്‍ഷം ഇന്ത്യയ്ക്ക് 7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നതെന്നും ക്രിസ്റ്റലീന കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ക്രിസ്റ്റലീന ഇന്ത്യയില്‍ എത്തിയത്.







Comments