മുംബൈ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ആപ്പിൾ ഐഫോണിനു പകരം താടി വളരാനുള്ള എണ്ണ ലഭിച്ച ഉപഭോക്താവിന് പണം തിരികെ നൽകാനും നഷ്ടപരിഹാരം ഈടാക്കാനും ഫ്ലിപ്കാർട്ടിനും വിൽപ്പനക്കാരനും ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. 1.11 ലക്ഷം രൂപയും 70,000 രൂപ നഷ്ടപരിഹാരവുമാണ് നൽകേണ്ടത്. മുംബൈയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് ഈ മാസം പുറപ്പെടുവിച്ച ഉത്തരവ്. ഉപഭോക്താവിന്റെ പരാതികൾ ഫലപ്രദമായ പരിഹാരമൊന്നും നൽകാതെ തുടർച്ചയായി അവസാനിപ്പിച്ചത് അന്യായമാണെന്ന് ആണെന്ന് കോടതി നിരീക്ഷിച്ചു.
മുംബൈയിലെ പൊവായ് സ്വദേശിയായ ഉപഭോക്താവ് 2023 ഏപ്രിൽ 22-നാണ് ഫ്ലിപ്കാർട്ട് വഴി നോ-കോസ്റ്റ് ഇഎംഐ സ്കീമിൽ 1,11,793 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 14 പ്രോ (128 ജിബി) ഓർഡർ ചെയ്തത്. ചാർജറും കവറും കൃത്യമായി ലഭിച്ചെങ്കിലും, പിറ്റേദിവസം ലഭിച്ച പ്രധാന പാഴ്സലിൽ സ്മാർട്ട്ഫോണിന് പകരം താടി വളരാനുള്ള എണ്ണയും പാക്കിങ് സാമഗ്രികളുമാണ് ഉണ്ടായിരുന്നത്.
ഏപ്രിൽ മുതൽ മെയ് 2023 വരെയുള്ള കാലയളവിൽ ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ സപ്പോർട്ടിൽ ബന്ധപ്പെട്ടിട്ടും കമ്പനി പ്രശ്നം പരിഹരിച്ചില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. പണമോ മാറ്റിനൽകലോ നടത്താതെ പരാതികൾ "പരിഹരിച്ചു" എന്ന് കാണിച്ച് ഫയൽ ക്ളോസുചെയ്യുകയാണ് ചെയ്തത്.ഒരു ഇടപാടിന് ശേഷം വിൽപ്പന സുഗമമാക്കിയെന്ന കാരണത്താൽ മാത്രം ഇ-കോമേഴ്സ് സ്ഥാപനങ്ങൾക്ക് അതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പരാതി അന്വേഷിക്കുന്നതിലും പണം തിരികെ നൽകുന്നതിലും പരാജയപ്പെട്ട ഫ്ലിപ്കാർട്ടും ഇന്റർനാഷണൽ വാല്യൂ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വിൽപ്പനക്കാരനും സേവനത്തിൽ വീഴ്ച വരുത്തിയതായി കമ്മീഷൻ കണ്ടെത്തി.
ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് 50,000 രൂപയും വ്യവഹാരച്ചെലവായി 20,000 രൂപയും ഉൾപ്പെടെ 45 ദിവസത്തിനകം നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം, ഉൽപ്പന്നത്തിന്റെ പാക്കിങ്ങുമായോ വിതരണവുമായോ നിർമ്മാതാക്കൾക്ക് ബന്ധമില്ലെന്ന ആപ്പിൾ ഇന്ത്യയുടെ വാദം കോടതി അംഗീകരിക്കുകയും അവർക്കെതിരായ പരാതി തള്ളിക്കളയുകയും ചെയ്തു.

Comments