പുതുക്കാട്: തലോരില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട മറ്റൊരു കാര്‍ തലകീഴായി മറിഞ്ഞു.കാര്‍ യാത്രക്കാരായ നാലുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ തലോര്‍ സഹകരണ ബാങ്കിന്റെ ആംബുലന്‍സില്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലേക്ക് കാര്‍ കയറ്റി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വര്‍ക്ക്ഷോപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തി മാറ്റിയിട്ട ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.




Comments