ഇരിങ്ങാലക്കുട : പരീക്ഷാ അട്ടിമറികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അടിയന്തിരമായി രാജിവെയ്ക്കുക, അഴിമതിയുടെ കേന്ദ്രമായി മാറിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പിരിച്ചുവിടുക, വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കുക, തടവിലാക്കപ്പെട്ട പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിനെ ഉടന്‍ മോചിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഈ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടും സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി വി.എ മനോജ് കുമാര്‍ ഉദ്്ഘാടനം ചെയ്തു സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.എ. ഗോപി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് സി.ഡി. സിജിത്ത്, ജില്ല കമ്മിറ്റിയംഗം അജിത രാജന്, ഏരിയ ട്രഷറര്‍ ഇ.ആര്. വിനോദ് എന്നിവര്‍ സംസാരിച്ചു.

Comments