ചാലക്കുടി: സൗത്ത് ജങ്ഷനിലെ അനധികൃത നിര്‍മ്മാണം നഗരസഭ ചെയര്പേഴ്സന് ആലീസ് ഷിബുവിന്റെ നേതൃത്വത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിര്‍ത്തിവപ്പിച്ചു.
സൗത്ത് ജംഗ്ഷനില്‍ പള്ളി സ്റ്റോപ്പിന് എതിര് ഭാഗത്താണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്. ഇറിഗേഷന്‍ കനാല്‍ പുറമ്പോക്ക് കയ്യേറിയാണ് കെട്ടിട നിര്‍മ്മാണം. അനധികൃത നിര്‍മ്മാണം സംബന്ധിച്ച് ഒരു മാസം മുമ്പ് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭ പ്രവര്‍ത്തികള്‍ നിര്‍ത്തിവപ്പിക്കുകയും ചെയ്തിരുന്നു.
അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്ന നഗരസഭ ഉത്തരവ് കെട്ടിട ഉടമ പാലിച്ചില്ല. മാത്രമല്ല അനധികൃത നിര്‍മ്മാണം തുടരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ കെട്ടിടത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. ഇതേ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവച്ചു. എന്നാല്‍ രാത്രിയും പകലും നിര്‍മ്മാണം വീണ്ടും നടന്നതോടെ നഗരസഭ പോലീസിന്റെ സഹായത്തോടെ ഒരാഴ്ച മുമ്പ് പ്രവര്‍ത്തികള്‍ നിര്‍ത്തിവപ്പിച്ചു. എന്നാല്‍ ഉത്തരവ് ലംഘിച്ച് രണ്ട് ദിവസം മുമ്പ് വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. തുടര്‍ന്നാണ് ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് പ്രവര്‍ത്തികള്‍ നിര്‍ത്തിവപ്പിച്ച് തൊഴിലാളികളെ പറഞ്ഞ് വിടുകയും ചെയ്തു.

Comments