എരുമപ്പെട്ടി: വേലൂര്‍ എരുമപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കാഞ്ചേരി ഏനാമാവ് പുഴക്ക് കുറുകെയുള്ള എരുമപ്പെട്ടി തയ്യൂര്‍ ആലുക്കല്‍ ചിറ നടപ്പാലം പണി പൂര്‍ത്തിയാകുന്നു.
തയ്യൂര്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇതിലൂടെയുള്ള ഗതാഗതവും യാത്രക്കാരുടെ കാല്‍നടയാത്രയും തടസപ്പെട്ടിരുന്നത്. എന്നാല്‍ പാലം നിര്‍മ്മാണത്തിലിരിക്കെ ഇതിലൂടെയുള്ള താല്‍ക്കാലിക നടപ്പാത ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് പാലം നിര്‍മ്മാണം പൂര്‍ത്തിയാകും വരെ താല്‍ക്കാലികമായി നടപ്പാത നിര്‍മ്മിക്കണമെന്നുള്ള ആവശ്യം എ.സി. മൊയ്തീന്.എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കൂടാതെ നടപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സമരവും നടത്തിയിരുന്നു. പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗം സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ആയിരുന്നു.

Comments