കണ്ണൂര്‍: തനിക്കെതിരേ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ദുരാരോപണമെന്നും അവര്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.
വാര്‍ത്ത നല്‍കിയവര്‍ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. ഈ അധിക്ഷേപം മാപ്പ് പറഞ്ഞാല്‍ തീരില്ല. തന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിച്ചതിനെതിരേ മന്ത്രി ബിന്ദുകൃഷ്ണതന്നെ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും വരാന്‍ പാടില്ലെന്നും അതിനു വേണ്ടിയാണ് താന്‍ നിയമനടപടി സ്വീകരിക്കുന്നതെന്നും പി.കെ. ശ്രീമതി പറഞ്ഞു.
അതിനിടെ, പി.കെ. ശ്രീമതിക്കെതിരേ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അന്തരിച്ച എം.എല്‍.എയുടെ ഭാര്യയെന്ന പേരില്‍ താന്‍ കുടുംബ പെന്ഷന് വാങ്ങുന്നതായി വ്യാജപ്രചരണം നടക്കുന്നുവെന്നു പറഞ്ഞ് പി.കെ. ശ്രീമതി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഇതിനു പിന്നാലെമുഖ്യമന്ത്രി വി.ഡി. സതീശന് അവര്‍ പരാതി നല്‍കുകയും ചെയ്തു. അടിയന്തരമായി
കര്‍ശന നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ഈ പരാതി മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അന്തരിച്ച കുന്നംകുളം മുന്‍ എം.എല്‍.എ: പി.ആര്. കൃഷ്ണന്റെ ഭാര്യയായ പി.കെ. ശ്രീമതി പെന്ഷന് വാങ്ങുന്നുണ്ടെന്നു കാട്ടി വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലെ വിവരമായിരുന്നു മുന്‍മന്ത്രി പി.കെ. ശ്രീമതിയുടെ പേരില്‍ പ്രചരിച്ചത്.

Comments