കൊച്ചി: 2026 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയോളമായി.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തിനേക്കാള്‍ 36.57 ശതമാനം വര്‍ധനവോടെ അറ്റാദായം 1176 .93 കോടി രൂപയായി ഉയര്‍ന്നു. കാസാ നിക്ഷേപം 18.26 ശതമാനവും ഫീ വരുമാനം 21.71 ശതമാനവും അറ്റപലിശവരുമാനം 26.06 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 13.05 ശതമാനം വര്‍ധിച്ച് 597615.83 കോടി രൂപയിലെത്തി. നിക്ഷേപം 11.37 ശതമാനം വര്‍ധനവോടെ 320117.66 കോടി രൂപയായി. കാസാ നിക്ഷേപം 188 ബി.പി.എസ്. വര്‍ധിച്ച് ആകെനിക്ഷേപത്തിന്റെ 32.23 ശതമാനമായി. പ്രവാസിനിക്ഷേപം 14.24 ശതമാനം വര്‍ദ്ധനവോടെ 105123.41 കോടി രൂപയായി. ഇതോടെ പ്രവാസിനിക്ഷേപത്തില്‍ ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് സ്വന്തമാക്കി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ 14.94 ശതമാനം വര്‍ദ്ധനവോടെ 281239 .54 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 22.96 ശതമാനവും, കൊമേര്‍ഷ്യല്‍ വെഹിക്കിള്‍/ കൊമേര്‍ഷ്യല്‍ എക്വിപ്മെന്റ് വായ്പകള്‍ 21.07 ശതമാനവും ഗോള്‍ഡ് ലോണ്‍ 33 ശതമാനവും പ്രോപ്പര്‍ട്ടി ലോണ്‍ 21 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് 36 ശതമാനവും വര്‍ദ്ധിച്ചു. 16.12 ശതമാനം വര്‍ദ്ധനവോടെ കോര്‍പറേറ്റ് വായ്പകള്‍ ഒരുലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്നു.
വരവ്- ചെലവ് അനുപാതം 239 ബി പി എസ് നേട്ടത്തോടെ 52.50 ശതമാനമായി. ആസ്തിയിന്മേലുള്ള ആദായം 1.22 ശതമാനവും ഓഹരിമേലുള്ള ആദായം 12.01 ശതമാനവും പ്രതി ഓഹരി ബുക്ക് വാല്യൂ 161.87 രൂപയായും ഉയര്‍ന്നു.
1541.30 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.52 ശതമാനമാണിത്. അറ്റനിഷ്ക്രിയ ആസ്തി 506.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.18 ശതമാനമാണിത്. 87.37 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം.

Comments