ന്യൂഡൽഹി: "എനിക്ക് ടൈഫോയ്ഡ് ബാധിച്ചിട്ടുണ്ട്, എങ്കിലും ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരും!" കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപെ എക്സ് പോസ്റ്റിലൂടെയാണ് തനിക്ക് ടൈഫോയ്ഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണെന്ന് വെളിപ്പെടുത്തിയത്. മൺസൂൺ കാലത്തും ശുചീകരണമില്ലാത്ത പ്രദേശങ്ങളിലും പതിനായിരക്കണക്കിന് ആളുകളെ ബാധിക്കുന്ന ഈ രോഗത്തിലേക്ക് ദീപെയുടെ പ്രഖ്യാപനം വീണ്ടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിങ്ങുമായി നടത്തിയ രണ്ടാം വട്ട ചർച്ചയ്ക്ക് ശേഷം, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സംബന്ധിച്ച ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജന്തർ മന്തറിലെ പ്രതിഷേധം രാജ്യവ്യാപകമായി തീവ്രമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. നീറ്റ് ഇരകൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരെ നിയമനടപടി പാടില്ല എന്നത്, പരീക്ഷാ സമ്പ്രദായത്തിൽ ഘടനാപരമായ മാറ്റങ്ങൾ എന്നിവയാണ് സിജെപിയുടെ മറ്റ് പ്രധാന ആവശ്യങ്ങൾ. സർക്കാരുമായുള്ള മൂന്നാം വട്ട ചർച്ച ശനിയാഴ്ച നടക്കും.
ശനിയാഴ്ച എക്സ് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ രാജി സംഘടനയുടെ പ്രധാന ആവശ്യമാണെന്ന് സിജെപി വക്താവ് അശുതോഷ് ടാങ്ക ആവർത്തിച്ചത്. "ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ വിട്ടുവീഴ്ചയില്ല. സർക്കാർ 'ഇല്ല' എന്നാണ് പറയുന്നതെങ്കിൽ, ഇനി ചർച്ച നടത്തിയിട്ട് കാര്യമില്ല," അദ്ദേഹം കുറിച്ചു.
വെള്ളിയാഴ്ച നടന്ന രണ്ട് മണിക്കൂർ നീണ്ട യോഗത്തിന് ശേഷം പ്രതിഷേധക്കാരുടെ ആവശ്യങ്ങളെക്കുറിച്ച് ആലോചിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയിരുന്നു. തുടർന്ന് സിജെപി പ്രതിനിധികളും കേന്ദ്ര മന്ത്രിമാരായ ജ.പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരും തമ്മിലുള്ള മൂന്നാം വട്ട ചർച്ച ശനിയാഴ്ച നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

Comments