
തിരുവനന്തപുരം: വഖഫ്ബോര്ഡ് പുന:സംഘടനയില് സംസ്ഥാന സര്ക്കാര് മലക്കം മറിയുകയാണെന്നും സംഘപരിവാര് അജണ്ടകൾ നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മുന് സര്ക്കാര് ഇതിന് വിരുദ്ധ നിലപാടാണ് എടുത്തതെന്നും ബിജെപി നിലപാട് നടപ്പാക്കുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രിയാണെന്നും അക്കാര്യം വിളിച്ചുപറഞ്ഞപ്പോള് തന്നെ വര്ഗ്ഗീയവാദിയാക്കുകയാണെന്നും പറഞ്ഞു.
വഖഫ് പുനസംഘടനാ വിഷയത്തില് ആള്ക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത് മുഖ്യമന്ത്രിക്ക് ചേര്ന്ന പരിപാടിയല്ലെന്നും പ്രതികരിച്ചു. വഖഫ്ബോര്ഡ് പുനസംഘടനയില് സുപ്രീംകോടതിയില് വരെ വിരുദ്ധ നിലപാട് എടുത്തവരാണ് കഴിഞ്ഞ സര്ക്കാര്. അമുസ്ളീങ്ങളെ വഖഫ്ബോര്ഡില് ഉള്പ്പെടുത്താനുള്ള നീക്കത്തെ കഴിഞ്ഞ സര്ക്കാര് എതിര്ക്കുകയായിരുന്നു. ഇതിനായി ബോര്ഡ് പുനസംഘടിപ്പിച്ചപ്പോള് അമുസ്ളീങ്ങള്ക്കായുള്ള രണ്ടു സീറ്റില് ആളെ നിയോഗിക്കാതെ ഒഴിച്ചിട്ടു.
കോടതിയിലും നിയമസഭയിലും അതിനെതിരേ നിലപാട് എടുക്കുകയും ചെയ്തു. അന്ന് കോണ്ഗ്രസ് തങ്ങള്ക്കൊപ്പം നിന്നു. ബിജെപിയോട് ഇക്കാര്യത്തില് യോജിപ്പായിരുന്നെങ്കില് ഈ രണ്ടു സീറ്റിലേക്ക് ആളെ നിയമിച്ചാല് മതിയായിരുന്നല്ലോ. എന്നാല് മുഖ്യമന്ത്രി ഇക്കാര്യത്തില് തെറ്റിദ്ധരിപ്പിക്കുകയാണ്. വഖഫില് സര്ക്കാര് ഇപ്പോള് മലക്കം മറഞ്ഞിരിക്കുകയാണ്.
അത് തുറന്നു പറഞ്ഞാല് വര്ഗ്ഗീയതയാകുന്നത് എങ്ങിനെയാണ്. വര്ഗീയതയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് സംഘപരിവാര് രീതിയാണ്. നടപ്പാക്കിക്കൊള്ളാമെന്ന് യുഡിഎഫ് സര്ക്കാര് അങ്ങോട്ട് കയറി സമ്മതിച്ച കാര്യമാണ് ഇത്. നേരത്തേ ഇക്കാര്യത്തില് പിണറായി വര്ഗീയത പ്രചരിപ്പിക്കുയാണ് എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനായിരുന്നു പിണറായിയുടെ മറുപടി.







Comments