ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വേട്ടയാടുന്നുവെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജെപി നദ്ദ. സമാധാനപരമായി സമരം നടത്തിയവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്ന ഉറപ്പ് കേന്ദ്രം നൽകിയിട്ടുണ്ടെന്നും, സിജെപി ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരം അവസാനിപ്പിച്ചിട്ടും വ്യവസ്ഥകൾ ലംഘിച്ച് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് നടപടി തുടരുകയാണെന്നാണ് സിജെപിയുടെ ആരോപണം. സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ദില്ലി പൊലീസിന്റെയും സർക്കാരിന്റെയും വാഗ്ദാനം നടപ്പാക്കാത്ത പക്ഷം വീണ്ടും ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി പ്രതിനിധികൾ അറിയിച്ചു.
സമരം അവസാനിച്ചപ്പോഴേ പ്രതികാരനടപടികൾ ഉണ്ടാകുമെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും സിജെപി വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങൾ രേഖപ്പെടുത്താനും ഇരകൾക്ക് സഹായം ഉറപ്പാക്കാനും 'സാക്ഷി' എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചതായും പാർട്ടി അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട പരാതികൾ, അതിക്രമങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ, വിവരണങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ അപ്ലോഡ് ചെയ്യാനാകും.

Comments