വടകര: വടകര: എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപികമാരടക്കം അഞ്ച് പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തുക വന്നതായി കണ്ടെത്തിയെന്ന് ഡി.ഐ.ജി: കെ കാര്‍ത്തിക്. മയക്കുമരുന്ന് ഇടപാടില്‍ അദ്ധ്യാപികമാരുടെയും ഇടനിലക്കാരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് കോടികളുടെ ഇടപാട്. ലഹരിഇടപാടിലൂടെ ഇവര്‍ സമ്പാദിച്ച വസ്തുവകകള്‍ കണ്ടുകെട്ടിയേക്കും. റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
അദ്ധ്യാപികമാരായ കീര്‍ത്തനയും കാവ്യയും ഉള്‍പ്പെട്ട എംഡിഎംഎ ഇടപാടില്‍ പുതിയതായി പിടികൂടിയ ജിജിന് കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ആറു മാസത്തിനിടയില്‍ നടന്നത് ഒരുകോടി രൂപയുടെ ഇടപാടെന്നാണ് കണ്ടെത്തല്‍. ഇടനിലക്കാരന് ഇയാളാണെന്നും ഇയാളുടെ അക്കൗണ്ടില്‍ നിന്നുമാണ് കീര്‍ത്തനയുടേയും കാവ്യയുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പോയതെന്നാണ് കണ്ടെത്തല്‍.
ജിജിന് കുര്യാക്കോസ് കൊറിയര്‍ ഡെലിവറി ബോയിയാണ്. ഇവര്‍ ഈ പണം ഉപയോഗിച്ചത് ആഡംബരജീവിതത്തിന് വേണ്ടിയായിരുന്നു. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒമ്പത് ലക്ഷവും കാവ്യയുടെ അക്കൗണ്ടില്‍ 16 ലക്ഷവുമാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരിയിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടാനുള്ള വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തും.
ഈ പണം ഉപയോഗിച്ച് ഇവരോ സഹായികളോ സ്വത്തോ മറ്റോ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഡി.ഐ.ജി. പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ നീഷ്മയെയും ജിജിലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും. അന്വേഷണം ശക്തമായി തുടരുമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ഡി.ഐ.ജി. പറഞ്ഞു.
പിടിയിലായ അധ്യാപികമാര്‍ക്ക് ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുക അക്കൗണ്ടില്‍ കാണുന്നുണ്ട്. ചെറിയ തുകയും വലിയ തുകയുമുണ്ട്. ഇത് ഏത് വഴി വന്നു എന്ന് പരിശോധിക്കും. അധ്യാപികമാര്‍ ഉള്പ്പെടെയുള്ളവന് ലഹരി ഉപയോഗിച്ചെന്നാണ് മനസിലാക്കുന്നത്. അതേസമയം, കേസില്‍ മറ്റുചിലര്‍ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലെന്ന് സൂചന. ഒരു യുവതി കൂടി സംഘത്തിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പിടിയിലായവര്‍ക്കു പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കേസിലെ മുഖ്യപ്രതിയെ കുറിച്ചും പോലീസിന് സൂചന ലഭിച്ചതായാണ് സൂചന. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ പേരെക്കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ഒരു അദ്ധ്യാപകനും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടും ഫോണ്‍വിളികളും പരിശോധിച്ചു വരികയാണ്.

Comments