പാരീസ്: ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫയും പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയും മുന്നോട്ടുവെച്ച വിവാദമായ സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ യൂറോപ്പിലെ ഭരണസമിതിയായ യുവേഫയ്ക്ക് എതിര്‍പ്പ്. ലോകകപ്പ് മത്സരങ്ങളുടെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകരായ 'ത്രൈവ് എറ്റേണല്‍' കമ്പനിക്ക് വില്‍ക്കാനുള്ള ഫിഫയുടെ തീരുമാനത്തോട് കടുത്ത വിയോജിപ്പാണ് യുവേഫയ്ക്ക്.
യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവിന്റെ സഹോദരനായ ജോഷ്വ കുഷ്നറുടെ ഉടമസ്ഥതയിലുള്ളതാണ് ത്രൈവ് എറ്റേണല്‍. നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കണമെന്ന് കാണിച്ച് ഫിഫ എല്ലാ അംഗരാജ്യങ്ങള്‍ക്കും കത്തയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവേഫയുടെ ഈ നീക്കം. മറുപടി നല്കാന് സെപ്റ്റംബര്‍ 19 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. കത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ യുവേഫ പ്രതിഷേധം ശക്തമാക്കി.
വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നാണ് ആക്ഷേപം. ഏഷ്യന്‍, സൗത്ത് അമേരിക്കന്‍, നോര്‍ത്ത് ആന്‍ഡ് സെന്‍ട്രല്‍ അമേരിക്കന്‍ കോണ്‍ഫെഡറേഷനുകളും യുവേഫയുടെ അതേ ആശങ്കയാണ് പങ്കുവെക്കുന്നത്. 2026-ലെ ലോകകപ്പ് സെമി-ഫൈനലിസ്റ്റുകളില്‍ മൂന്ന് ടീമുകളും യുവേഫയുടെ 55 അംഗങ്ങളില്‍ ഉള്പ്പെടുന്നുള്ളവയാണ്. അംഗരാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്ന കടുത്ത നിലപാട് എടുത്താല്‍ അത് ഈ പദ്ധതിയുടെ സാമ്പത്തിക നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് യുവേഫയ്ക്ക് അറിയാം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, ബുധനാഴ്ച വൈകുന്നേരം ഫിഫ എട്ട് പേജുള്ള ഒരു വിശദീകരണ രേഖ പുറത്തിറക്കി. ഫുട്ബോളിന്റെ വളര്‍ന്നുവരുന്ന വാണിജ്യ മൂല്യത്തില്‍ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തുന്നതെന്നാണ് ഫിഫയുടെ നിലപാട്.
ബുധനാഴ്ച ഫിഫ പുറത്തിറക്കിയ വീഡിയോയില്‍ ഇന്‍ഫന്റിനോ പദ്ധതികളെ ന്യായീകരിച്ചു. അതേസമയം ഫിഫയുടെ നിര്‍ദ്ദേശങ്ങള്‍ ലോക ഫുട്ബോളിന് ആപല്‍ക്കരവും ഭിന്നത ഉണ്ടാക്കുന്നതുമാണെന്ന് 'യൂറോപ്യന്‍ ലീഗ്സ്' സംഘടന പ്രസ്താവിച്ചു. 'ലോകകപ്പ് വില്‍പ്പനയ്ക്കുള്ളതല്ല. അത് ഫിഫ പ്രസിഡന്റിന്റെ സ്വകാര്യ ഓഹരി ആസ്തിയല്ലെന്ന് അവര്‍ പറയുന്നു.

Comments