More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

പ്രൗഢഗംഭീരമായ കരിയറിന് തിരശ്ശീല വീണു; അജിങ്ക്യ രഹാനെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Authored by Web Desk | Last updated: 30 Jul 2026, 2:02 PM | 2 min read

Print
പ്രൗഢഗംഭീരമായ കരിയറിന് തിരശ്ശീല വീണു; അജിങ്ക്യ രഹാനെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും ഓപ്പണറുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഒരു ദശാബ്ദം നീണ്ട പ്രൗഢഗംഭീരമായ കരിയറിനാണ് തിരശ്ശീല വീണിരിക്കുന്നത്. 2011-ല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലും 2013-ല്‍ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച രഹാനെ, അവസാനമായി ഇന്ത്യക്കായി കളിച്ചത് 2023-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. അദ്ദേഹത്തിന്റെ വൈറ്റ് ബോള്‍ കരിയര്‍ 2018-ല്‍ തന്നെ അവസാനിച്ചിരുന്നുവെങ്കിലും, ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒരാളായി അദ്ദേഹം തുടര്‍ന്നു.

തന്റെ വിരമിക്കല്‍ സ്ഥിരീകരിച്ചുകൊണ്ട് രഹാനെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചു. 2020-21 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇന്ത്യയെ നയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. ആറ് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച അദ്ദേഹം എല്ലാ മത്സരങ്ങളും വിജയിപ്പിച്ച് 100 ശതമാനം വിജയശതമാനം നിലനിര്‍ത്തി. മോശം ഫോമിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നിരിക്കുന്നത്.

വിരാട് കോഹ്ലിയുടെ കാലഘട്ടത്തില്‍ ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തിയ ടെസ്റ്റ് ടീമിന്റെ പ്രധാന സ്തംഭങ്ങളില്‍ ഒരാളായിരുന്നു രഹാനെ. ഇന്ത്യക്കായി 85 ടെസ്റ്റുകളില്‍ കളിച്ച അജിങ്ക്യ രഹാനെ 38.46 ശരാശരിയില്‍ 12 സെഞ്ച്വറികളും 26 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 5,077 റണ്‍സ് നേടിയിട്ടുണ്ട്. 90 ഏകദിനങ്ങളില്‍ നിന്ന് 3 സെഞ്ച്വറികളും 24 അര്‍ദ്ധസെഞ്ച്വറികളുമായി 2,962 റണ്‍സും അദ്ദേഹം സ്വന്തമാക്കി. കൂടാതെ 20 ടി20 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച അദ്ദേഹം ഒരു അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 375 റണ്‍സും നേടിയിട്ടുണ്ട്.

''എല്ലാത്തിനും ഒരു തുടക്കവും എല്ലാത്തിനും ഒരു അവസാനവുമുണ്ട്. സമയം വരുമ്പോള്‍, നാം അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോവുകയും വേണം. ബാറ്റിംഗില്‍ ഞാന്‍ എപ്പോഴും സമയക്രമത്തെ (ടൈമിംഗ്) ആശ്രയിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സമയമായെന്ന് എനിക്ക് തോന്നുന്നു. പരിശീലനത്തിനായി യാത്ര ചെയ്തിരുന്ന ആ ആദ്യകാലം മുതല്‍, ഈ കളിക്കായി ഞാന്‍ എനിക്ക് കഴിയുന്നതെല്ലാം നല്‍കിയിട്ടുണ്ട്.'' രഹാനെ പറഞ്ഞു.

'ഓരോ ദിവസവും, ഓരോ ഇന്നിങ്‌സിലും, ബാറ്റ് ചെയ്യാനുള്ള ഓരോ അവസരത്തിലും, ഇന്ത്യയുടെ തൊപ്പി ധരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്റെ രാജ്യത്തെയും ടീമിനെയും എപ്പോഴും എനിക്ക് മുന്നില്‍ നിര്‍ത്തുക എന്ന ലളിതമായ നിയമത്തിലാണ് ഞാന്‍ ജീവിച്ചത്. തികഞ്ഞ സത്യസന്ധതയോടെയാണ് ഞാന്‍ ഈ കളി കളിച്ചത്. നിങ്ങളുടെ ഉദ്ദേശ്യം ശരിയാണെങ്കില്‍, കളി നിങ്ങളെ സംരക്ഷിക്കുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ആദ്യക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് വളരെയധികം വളര്‍ന്നു, കഴിഞ്ഞ 20 വര്‍ഷമായി അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്.'

ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയിലുള്ള തന്റെ അധ്യായം അവസാനിക്കുന്നുണ്ടെങ്കിലും, ക്രിക്കറ്റുമായുള്ള തന്റെ യാത്ര അവസാനിക്കുന്നില്ലെന്നും പുതിയ തലമുറയെ സഹായിക്കുമെന്നും വ്യക്തമാക്കി കോച്ചിംഗ് രംഗത്തേക്ക് വരുമെന്ന സൂചനയും നല്‍കി.

'മുംബൈയില്‍ ഒരു യുവതാരമായി തുടങ്ങി ഇന്ത്യയ്ക്കായി കളിക്കുന്നത് വരെ, അതൊരു വലിയ അംഗീകാരമായിരുന്നു. വഴിയില്‍ നിരവധി വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്, എന്നാല്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ കേവലമായ സന്തോഷവും, വിവിധ ടീമുകളുടെ ഭാഗമാകാനും ആജീവനാന്ത ഓര്‍മ്മകള്‍ സൃഷ്ടിക്കാനുമായി എന്നതും എന്റെ കരിയറിലെ ഏറ്റവും വലിയ സംതൃപ്തിയാണ്.

ബിസിസിഐയ്ക്കും, എംസിഎയ്ക്കും, എന്റെ സഹതാരങ്ങള്‍ക്കും, കോച്ചുകള്‍ക്കും, ഞാന്‍ കളിച്ച എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും, രാധികയ്ക്കും, എന്റെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, എന്റെ യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. ഒപ്പം എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും എന്നെ പിന്തുണച്ച എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും വളരെ പ്രത്യേകമായ നന്ദി.

അജിങ്ക്യ എന്നാല്‍ തോല്‍പ്പിക്കാനാവാത്തവന്‍ എന്നാണ് അര്‍ത്ഥം, എന്നാല്‍ ക്രിക്കറ്റ് എനിക്ക് പലതവണ പരാജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് കളിക്കാരെന്ന നിലയില്‍, വിജയിക്കുന്നതിനേക്കാള്‍ കൂടുതല്‍ തവണ ഞങ്ങള്‍ പരാജയപ്പെടുന്നുണ്ട്. എന്റെ ടീം മത്സരങ്ങള്‍ തോറ്റിട്ടുണ്ട്. ഞാന്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്, എന്നാല്‍ എനിക്ക് ഒരിക്കലും തോല്‍വി സംഭവിക്കാത്ത ഒരേയൊരു ഇടം നിങ്ങളുടെ ഹൃദയങ്ങളാണ്. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ക്യാപ്റ്റന്‍ നമ്പര്‍ 278, വിട പറയുന്നു.'

Tags

  • ajinkya rahane
  • cricket

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രണ്ട്‌ തട്ടില്‍

രണ്ട്‌ തട്ടില്‍

പാരാ ഹോക്കി ലോകകപ്പിന്‌ സൂരജ്‌

പാരാ ഹോക്കി ലോകകപ്പിന്‌ സൂരജ്‌

No Image

കസറാന്‍ കൗമാരപ്പട

No Image

സാലി സാംസണ്‍ ബ്ലൂ ടൈഗേഴ്‌സ് നായകന്‍

No Image

ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നതായി ജോര്‍ദാന്‍

No Image

പാകിസ്‌താന്‍ ജയത്തിലേക്ക്‌

Comments