രാജ്യവ്യാപകമായി നടന്ന സിജെപി വിദ്യാർത്ഥി പ്രതിഷേധങ്ങളില്‍ തങ്ങളുടെ അഭിപ്രായവും നിലപാടുകളും പലരും പങ്കുവച്ചിട്ടുണ്ട്. ചിലരതിനെ പൂര്‍ണ്ണമായി പിന്തുണച്ച് സമരസ്ഥലത്ത് നേരിട്ടെത്തി തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ ഈ സമരമാര്‍ഗ്ഗത്തെ നിശിതമായി വിമര്‍ശിച്ചു. വിമര്‍ശിച്ചവര്‍ക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വരുകയും ചെയ്തു.
ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത് വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കിട്ടതില്‍ മുന്‍പന്തിയിലായിരുന്നു. ഡൽഹി ജന്തർ മന്തറിലും രാജ്യത്തെ വിവിധ നഗരങ്ങളിലും നടക്കുന്ന വിദ്യാർത്ഥി-ജെൻ സി പ്രക്ഷോഭങ്ങളെയും സമരക്കാരെയും അധിക്ഷേപിച്ചാണ് കങ്കണ റണാവത്ത് രംഗത്ത് എത്തിയത്.
ഇപ്പോഴിതാ നടി കങ്കണ റണാവത്തിന്റെ ‘ജനറേഷൻ ഗട്ടർ’ പരാമർശത്തെ വിമർശിക്കുകയാണ് നടൻ സോനു സൂദ്. യുവാക്കളെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കരുതെന്നും, പൊതുപ്രവർത്തകരും സെലിബ്രിറ്റികളും ഓരോ വാക്കും ആലോചിച്ച ശേഷം മാത്രമേ പറയാവൂ എന്നും ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായിരിക്കുന്ന ഈ വിഷയത്തെക്കുറിച്ച് സോനു സൂദ് പറഞ്ഞത്. കങ്കണയുടെ പ്രസ്താവന താൻ കണ്ടിരുന്നില്ലെന്നാണ് ആദ്യം സോനു സൂദ് പറഞ്ഞത്.
‘‘ആ പ്രസ്താവന ഞാൻ കേട്ടിരുന്നില്ല. പക്ഷേ ഈ യുവാക്കളാണ് നമ്മളെ പോലുള്ള അഭിനേതാക്കളെ സൃഷ്ടിക്കുന്നത്. നമ്മളെ ഈ സ്ഥാനത്ത് എത്തിക്കുന്നതും അവരാണ്. ജനങ്ങളുടെ പിന്തുണ ഇല്ലാതെ ഒരു വ്യക്തിക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവർ നിങ്ങളുടെ കൂടെയുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ. അവർ ഇല്ലെങ്കിൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എല്ലാവരെയും ഒപ്പം കൂട്ടിയാണ് മുന്നോട്ട് പോകേണ്ടത്. ഒരു നടനായാലും ഡോക്ടറായാലും മറ്റേതെങ്കിലും മേഖലയിലുള്ള ആളായാലും ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും വലിയ ശക്തി. ജനങ്ങൾ നിങ്ങളോടൊപ്പം നിൽക്കുമ്പോഴാണ് നിങ്ങളുടെ വിജയത്തിന് അർഥമുണ്ടാകുന്നത്...
യുവതലമുറയെ ‘ജനറേഷൻ ഗട്ടർ’ എന്ന പരാമർശം ഒരിക്കലും നടത്താൻ പാടില്ലായിരുന്നു. അവർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് വളരെ ലജ്ജാകരമാണ്. അത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നു. സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് തിരഞ്ഞെടുക്കണം. ‘തോൽ മോൽ കെ ബോൽ’ എന്നൊരു ചൊല്ലുണ്ട്. പറയുന്ന ഓരോ വാക്കും ആലോചിച്ച ശേഷമേ പറയാവൂ. കാരണം ജനങ്ങൾ ദൈവത്തിന്റെ മറ്റൊരു രൂപമാണ്...’’ എന്നാണ് സോനു സൂദ് പറഞ്ഞത്.
പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വിഭാഗം യുവാക്കളെ ‘ജനറേഷൻ ഗട്ടർ’ എന്ന് വിശേഷിപ്പിച്ച കങ്കണ, ഈ വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളുടെ സാമ്പത്തിക പിന്തുണയിൽ ജീവിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവരാണെന്നും വിമർശിച്ചു. സമൂഹത്തിന് സംഭാവന ചെയ്യാതെ മദ്യത്തിനും മയക്കുമരുന്നിനും മറ്റ് ദുശ്ശീലങ്ങൾക്കുമാണ് ചിലർ പ്രാധാന്യം നൽകുന്നതെന്നും കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ പരാമർശത്തിനെതിരെ സിജെപി വക്താവ് സൗരവ് ദാസ്, സ്ഥാപകൻ അഭിജീത് ദിപ്കെ എന്നിവർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി.

Comments