
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ജൂലൈ 30 ന് ബ്രഹ്മമുഹൂർത്തത്തിൽ പുറത്തിറങ്ങിയ ട്രെയിലർ ഇതിനകം തന്നെ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെയും താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ചെത്തിയിരിക്കുകയാണ് നടൻ ഋഷഭ് ഷെട്ടി. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
‘നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും വെച്ച് പ്രേക്ഷകരെ ബോധ്യപ്പെടുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മൾ എല്ലാവരും ഈ കഥകൾ കേട്ടാണ് വളർന്നത്. നമ്മളിൽ ഓരോരുത്തർക്കും ഈ ഇതിഹാസങ്ങളെക്കുറിച്ച് സ്വന്തമായൊരു ഭാവനയുണ്ട്. അത്രയും വിശ്വസനീയമായ ഒരു ലോകം സൃഷ്ടിച്ച മുഴുവൻ ടീമിനും ഹറ്റ്‌സ് ഓഫ്.’ ഋഷഭ് ഷെട്ടി കുറിച്ചു.
‘നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും വെച്ച് പ്രേക്ഷകരെ ബോധ്യപ്പെടുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മൾ എല്ലാവരും ഈ കഥകൾ കേട്ടാണ് വളർന്നത്. നമ്മളിൽ ഓരോരുത്തർക്കും ഈ ഇതിഹാസങ്ങളെക്കുറിച്ച് സ്വന്തമായൊരു ഭാവനയുണ്ട്. അത്രയും വിശ്വസനീയമായ ഒരു ലോകം സൃഷ്ടിച്ച മുഴുവൻ ടീമിനും ഹറ്റ്‌സ് ഓഫ്.’ ഋഷഭ് ഷെട്ടി കുറിച്ചു.

ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂറിന്റെ പ്രകടനത്തെയും പ്രൗഢിയെയും ഋഷബ് പ്രത്യേകം എടുത്തുപറഞ്ഞു. "പ്രിയ സഹോദരൻ രൺബീർ കപൂർ, രാമന്റെ പ്രൗഢിയും ദിവ്യത്വവും അനുഭവവേദ്യമാക്കാൻ താങ്കൾക്ക് കഴിഞ്ഞു" എന്ന് അദ്ദേഹം വ്യക്തമാക്കി.
മറുവശത്ത്, രാവണനായി എത്തിയ യാഷിന്റെ പ്രകടനം തന്നെ വിസ്മയിപ്പിച്ചുവെന്നും ഋഷബ് പറയുന്നു. "യാഷ് സർ, നിങ്ങളുടെ ഓരോ ഷോട്ടിലും എന്റെ കണ്ണുകൾ അത്ഭുതത്തോടെ വലുതായിപ്പോയി. ഈ കഥാപാത്രത്തോട് നീതി പുലർത്താൻ മറ്റാർക്കും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഒരു കന്നഡിഗൻ എന്ന നിലയിൽ നിങ്ങൾ എപ്പോഴും ഞങ്ങളെ അഭിമാനിപ്പിക്കുന്നു" എന്നാണ് യാഷിനെക്കുറിച്ച് അദ്ദേഹം കുറിച്ചത്. സായ് പല്ലവി, രവി ദുബെ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പ്രകടനങ്ങളും എടുത്തുപറയാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ഓസ്കാർ ജേതാക്കളായ എ.ആർ. റഹ്മാൻ, ഹാൻസ് സിമ്മർ എന്നിവരുടെ പശ്ചാത്തല സംഗീതം ചിത്രത്തിലെ ഓരോ വികാരത്തെയും മികച്ച രീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയായിരുന്നു ‘രാമായണ’യുടെ ട്രെയിലർ പുറത്തിറങ്ങിയത്. 4 മിനിറ്റും 9 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ രാമന്റെ പരിശീലനകാലം, സീതാദേവിയുമായുള്ള വിവാഹം, വനവാസം എന്നിവയുടെയെല്ലാം അതിമനോഹരമായ ദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്.
രൺബീർ കപൂർ (രാമൻ), യാഷ് (രാവണൻ), സായ് പല്ലവി (സീതാദേവി) എന്നിവർക്കൊപ്പം ലാര ദത്ത (കൈകേയി), ഷീബ ചദ്ദ (മന്ഥര), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ), വിവേക് ഒബ്‌റോയ് (വിദ്യുജ്ജിഹ്വ), സണ്ണി ഡിയോൾ (ഹനുമാൻ) തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.
ണ്ട് ഭാഗങ്ങളായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും.







Comments