കൊച്ചി: നിരക്കു വര്‍ധനയ്ക്കുള്ള സമരത്തില്‍ ഓണ്‍ലൈന്‍ ടാക്സിക്കാരോട് മുഖംതിരിച്ച് ആഗോള ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമായ ഊബര്‍. ഇന്നലെ ചര്‍ച്ചയ്ക്കു വിളിച്ചിട്ട് ഓഫീസിലെത്തിയ ടാക്സി ഡ്രൈവര്‍മാര്‍ കണ്ടത് അടച്ചിട്ട ഊബര്‍ ഓഫീസ്.
തുടര്‍ന്ന് കൊച്ചിയിലെ പുല്ലേപ്പടിയിലെ ഊബര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഊബറിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരേ സമരം തുടരുമെന്ന് അറിയിച്ചു. ഇന്നുമുതല്‍ ഊബറിനെ ഒഴിവാക്കി മറ്റു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമായി സഹകരിക്കാനാണ് ഡ്രൈവര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 20 മുതലാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ നിരക്കുവര്‍ധന ആവശ്യപ്പെട്ട് ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി എന്നിവയ്ക്കെതിരേ സമരവുമായി രംഗത്തുവന്നത്.
ഇന്ധനവില, വാഹനത്തിന്റെ അറ്റകുറ്റപ്പണി, നികുതി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ നിരക്ക് ഏകീകരണം, ബൈക്ക് ടാക്സി എന്നിവയടക്കമുള്ള വിഷയങ്ങളില്‍ 11 പരാതികള്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും നിരക്കു കൂട്ടാതെ ഓണ്‍ലൈന്‍ കമ്പനികള്‍ ടാക്സിക്കാര്‍ക്ക് ന്യായമായി കിട്ടേണ്ട വിഹിതം കൂടി കവര്‍ന്നെടുക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സമരത്തിലേക്ക് കടന്നത്.
സമരത്തെ തുടര്‍ന്ന് കേരള സവാരി, റാപ്പിഡോ, ഓല എന്നീ കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തി പ്രതിസന്ധി ഒരുവിധം പരിഹരിച്ചു മുന്നോട്ടുപോയിട്ടും ഈ രംഗത്തെ കുത്തക ഭീമനായ ഊബര്‍ സമരം പൊളിക്കുന്നതിനുള്ള ഗൂഡ നീക്കങ്ങളുമായി അണിയറയില്‍ സജീവമാണെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറഞ്ഞു. നിരക്ക് ഏകീകരിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഊബര്‍ പിന്തിരിഞ്ഞിരിക്കുകയാണ്. പക്ഷേ, ഊബറിന് കിട്ടുന്ന വിഹിതത്തിന് ഒരു കുറവും വന്നിട്ടില്ല.
അഞ്ചുവര്‍ഷം മുമ്പ് ഓടിയിരുന്നപ്പോള്‍ കിട്ടിയിരുന്ന കൂലിയെക്കാള്‍ കുറവാണ് ഇപ്പോള്‍ ഊബറിനായി ഓടിയാല്‍ ലഭിക്കുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. സമസ്തമേഖലയിലും ഇക്കാലത്ത് വലിയ വിലവര്‍ധനയാണ് വന്നിട്ടുള്ളതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
ഓണ്‍ലൈന്‍ ടാക്സികളില്‍ കൂലിക്ക് ഓടിക്കുന്ന ഡ്രൈവര്‍ക്ക് പ്രതിസന്ധിയില്ല. എന്നാല്‍, ടാക്സി ഉടമകള്‍ കൂടിയായ ഡ്രൈവര്‍മാര്‍ക്കാണ് കനത്ത തിരിച്ചടി നേരിടേണ്ടിവന്നിട്ടുള്ളത്. ഈ ഗണത്തില്‍ 18000 വരുന്ന ഡ്രൈവര്‍മാര്‍ ഊബറിന്റെ നടപടികളില്‍ തിരിച്ചടി നേരിടുകയാണ്. സംസ്ഥാനത്ത് ആകെ 38000 ഓണ്‍ലൈന്‍ ടാക്സികള്‍ ഉണ്ട്.

Comments