More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

നഴ്‌സിങ്‌ പ്രവേശന തട്ടിപ്പുകളും പകല്‍ കൊള്ളയും

Authored by Web Desk | Last updated: 01 Aug 2026, 6:33 AM | 4 min read

Print
ലോകത്ത്‌ എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്‌സ്‌ ഏതെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ നഴ്‌സിങ്‌ എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്‌ കാലതാമസമില്ലാതെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്‌ നഴ്‌സിങ്ങിനെ മറ്റു കോഴ്‌സുകളില്‍നിന്നും വ്യത്യസ്‌തമാക്കുന്നത്‌.
മറ്റു തൊഴിലുകളെക്കാള്‍ മികച്ച ശമ്പളം ഉറപ്പുനല്‍കുന്ന നഴ്‌സിങ്‌ ഇപ്പോഴും സാധ്യയുള്ള കരിയര്‍ പട്ടികയില്‍ ആദ്യപത്തില്‍ സ്‌ഥാനം നേടിയിരിക്കുന്നു. രാജ്യാന്തരതലത്തില്‍ ശമ്പളത്തിനൊപ്പം എമിഗ്രേഷന്‍ സാധ്യതകളും നഴ്‌സിങ്‌ കോഴ്‌സുകളെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ടതാക്കി. അതുകൊണ്ടാണ്‌ കോവിഡാനന്തരവും നഴ്‌സിങ്‌ കോഴ്‌സ്‌ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്‌. ഇങ്ങനെയൊക്കെ ആയിരുന്നാലും ഇന്ന്‌ നഴ്‌സിങ്‌ പഠനത്തിന്റെ മറവില്‍ നടക്കുന്ന പ്രവേശന തട്ടിപ്പുകളും വളരെ വ്യാപകമാണ്‌.

വ്യാജ അഫിലിയേഷന്‍

ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സിലിന്റെയോ സംസ്‌ഥാന കൗണ്‍സിലുകളുടെയോ അംഗീകാരമില്ലാത്ത കോളജുകള്‍ വ്യാജ അഫിലിയേഷന്‍ രേഖകള്‍ കാണിച്ച്‌ വിദ്യാര്‍ഥികളെ വഞ്ചിക്കുന്നത്‌ ഇന്ന്‌ വ്യാപകമാണ്‌. അതിനായി തട്ടിപ്പ്‌ നടത്തുന്ന ഏജന്‍സികളോ കോളജ്‌ അധികൃതരോ ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സിലിന്റെതിന്‌ സമാനമായ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിക്കുകയോ അല്ലെങ്കില്‍ വ്യാജ അനുമതി പത്രങ്ങള്‍ പ്രിന്റ്‌ ചെയ്‌ത്‌ കാണിക്കുകയോ ചെയ്യുന്നു.
മറ്റൊന്ന്‌ തങ്ങള്‍ക്ക്‌ സ്വന്തമായി അംഗീകാരമില്ലാത്തതിനാല്‍, അംഗീകാരമുള്ള മറ്റൊരു കോളജിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്യാം എന്ന്‌ പറഞ്ഞ്‌ പ്രവേശനം നല്‍കുന്നു. എന്നാല്‍, പരീക്ഷാ സമയത്തോ കോഴ്‌സ്‌ കഴിയുമ്പോഴോ വിദ്യാര്‍ഥികള്‍ വഞ്ചിക്കപ്പെടുന്നു. നഴ്‌സിങ്‌ കോളജുകള്‍ക്ക്‌ ഓരോ വര്‍ഷവും അംഗീകാരം പുതുക്കേണ്ടതുണ്ട്‌. മുന്‍വര്‍ഷത്തെ അംഗീകാര പത്രം കാണിച്ച്‌ ഈ വര്‍ഷവും അഫിലിയേഷന്‍ ഉണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ അഡ്‌മിഷന്‍ നടത്തുന്നു.
ചില കോളജുകള്‍ക്ക്‌ അതത്‌ സംസ്‌ഥാനത്തെ കൗണ്‍സില്‍ അംഗീകാരം മാത്രമേ കാണൂ, ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സില്‍ അംഗീകാരം ഉണ്ടാകില്ല. എന്നാല്‍, രണ്ട്‌ അംഗീകാരവും ഉണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇവര്‍ വിദ്യാര്‍ഥികളില്‍നിന്ന്‌ വലിയ തുക വാങ്ങുന്നു. ഇത്തരത്തിലുള്ള അഫിലിയേഷനുകള്‍ ഇല്ലാത്തതിനാല്‍ പഠനശേഷം വിദ്യാര്‍ഥികള്‍ക്ക്‌ ദേശീയ തലത്തിലെ പരീക്ഷകള്‍ എഴുതാന്‍ സാധിക്കുന്നില്ല. കൂടാതെ വിദേശ ജോലികള്‍ നഷ്‌ടപ്പെടുകയും സംസ്‌ഥാനത്തിന്‌ പുറത്ത്‌ ജോലി ചെയ്യാനാകാത്ത അവസ്‌ഥ രൂപപ്പെടുകയും ചെയ്യുന്നു.

ഫീസ്‌ തട്ടിപ്പ്‌

നഴ്‌സിങ്‌ മേഖലയില്‍ സര്‍ക്കാര്‍ നിശ്‌ചയിച്ച നിശ്‌ചിത ഫീസിനേക്കാള്‍ (പ്രതിവര്‍ഷം ഏകദേശം 65,000 രൂപ ) പലമടങ്ങ്‌ തുക (മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രുപ വരെ) ഏജന്റുമാര്‍ അനധികൃതമായി ഈടാക്കുന്നത്‌ വലിയ സാമ്പത്തിക ചൂഷണമാണ്‌. ഈ ഫീസ്‌ തട്ടിപ്പ്‌ നടത്തുന്ന പ്രധാന രീതികളില്‍ ഒന്നാമത്തേത്‌ 'നാലു വര്‍ഷത്തെ കോഴ്‌സിന്‌ ആകെ ആറു ലക്ഷം രൂപ' എന്ന രീതിയില്‍ ഏജന്റുമാര്‍ ആകര്‍ഷകമായ പാക്കേജുകള്‍ വാഗ്‌ദാനം ചെയ്യുന്നു. ഇതില്‍ ട്യൂഷന്‍ ഫീസ്‌, ഹോസ്‌റ്റല്‍, ഭക്ഷണം എന്നിവ ഉള്‍പ്പെടുമെന്ന്‌ വിശ്വസിപ്പിക്കും.
എന്നാല്‍ ഒന്നാം വര്‍ഷം മുഴുവന്‍ തുകയും വാങ്ങി ഇവര്‍ മുങ്ങുകയും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോളജ്‌ അധികൃതര്‍ വിദ്യാര്‍ഥികളില്‍നിന്ന്‌ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ ഫീസ്‌ കാണിച്ച്‌ ആദ്യം അഡ്‌മിഷന്‍ നല്‍കും. കോളജില്‍ എത്തിയ ശേഷം ക്ലിനിക്കല്‍ ചാര്‍ജ്‌, ലാബ്‌ ഫീസ്‌, ലൈബ്രറി, യൂണിഫോം, എക്‌സാം ഫീസ്‌, ഡെവലപ്‌മെന്റ്‌ ഫണ്ട്‌ എന്നിങ്ങനെ സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത വിവിധ ഇനങ്ങളിലായി ലക്ഷക്കണക്കിന്‌ രൂപ അധികമായി ഈടാക്കുന്നു. പല സ്വകാര്യ/ട്രസ്‌റ്റ്‌ കോളജുകളിലും സര്‍ക്കാര്‍ ക്വാട്ട പ്രകാരം കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ സീറ്റുകള്‍ ഉണ്ടാകും.
എന്നാല്‍, ഇത്തരം സീറ്റുകള്‍ ഇല്ലെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മാനേജ്‌മെന്റ്‌ അല്ലെങ്കില്‍ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക്‌ ഉയര്‍ന്ന ഫീസ്‌ വാങ്ങി ഏജന്റുമാര്‍ അഡ്‌മിഷന്‍ നടത്തുന്നു. നിയമപരമായി ഡൊണേഷന്‍ വാങ്ങാന്‍ പാടില്ലെന്നിരിക്കെ, 'സീറ്റ്‌ ഉറപ്പാക്കാന്‍ മുന്‍കൂര്‍ ഡൊണേഷന്‍' എന്ന പേരില്‍ ഒന്നു മുതല്‍ മൂന്നു ലക്ഷം രൂപ വരെ രസീത്‌ നല്‍കാതെ ഏജന്റുമാര്‍ കൈക്കലാക്കുന്നു. വിദ്യാര്‍ഥികളില്‍നിന്ന്‌ ലക്ഷങ്ങള്‍ ഈടാക്കിയ ശേഷം, നിയമപരമായ നടപടികളില്‍നിന്ന്‌ രക്ഷപ്പെടാന്‍ 'ഞാന്‍ സര്‍ക്കാര്‍ നിശ്‌ചയിച്ച ഫീസ്‌ മാത്രമേ നല്‍കിയിട്ടുള്ളൂ' എന്ന്‌ വിദ്യാര്‍ഥികളെക്കൊണ്ട്‌ നിര്‍ബന്ധിപ്പിച്ച്‌ വെള്ളക്കടലാസിലോ ബോണ്ടിലോ ഒപ്പിട്ട്‌ വാങ്ങുകയും ചെയ്യും.
കേരളത്തിലെ സീറ്റ്‌ ദൗര്‍ലഭ്യം, വിദേശ തൊഴില്‍ മോഹങ്ങളും കോളജുകളുടെയും ഏജന്റുമാരുടെയും കൂട്ടുകെട്ട്‌ എന്നിവയെല്ലാം ഈ തട്ടിപ്പിന്‌ പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു.

വായ്‌പാ കെണികള്‍

വിദ്യാഭ്യാസ വായ്‌പകളെയും വിവിധ സര്‍ക്കാര്‍ പദ്ധതികളെയും കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അറിവില്ലായ്‌മ മുതലെടുത്ത്‌ ഏജന്റുമാര്‍ നടത്തുന്ന ഏറ്റവും ക്രൂരമായ ചതിക്കുഴികളിലൊന്നാണ്‌ വായ്‌പാ കെണികള്‍. നിര്‍ദ്ധനരായ കുടുംബങ്ങളിലെ കുട്ടികളാണ്‌ ഇതില്‍ ഭൂരിഭാഗവും അകപ്പെടുന്നത്‌. ഈ തട്ടിപ്പിന്റെ വിവിധ വശങ്ങളില്‍ ഒന്നാമത്തേത്‌ പ്രവേശന സമയത്ത്‌ 'ബാങ്ക്‌ വായ്‌പ ഞങ്ങള്‍ ശരിയാക്കിത്തരാം' എന്ന്‌ വിശ്വസിപ്പിച്ച്‌ വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും ആധാര്‍, പാന്‍ കാര്‍ഡ്‌, എസ്‌.എസ്‌.എല്‍.സി/പ്ലസ്‌ ടു സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക്‌ പാസ്‌ബുക്ക്‌, ചെക്ക്‌ ലീഫുകള്‍ എന്നിവ ഏജന്റുമാര്‍ വാങ്ങി വയ്‌ക്കുന്നു. വായ്‌പാ അപേക്ഷകളിലും മറ്റ്‌ വെള്ളക്കടലാസുകളിലും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൊണ്ട്‌ മുന്‍കൂട്ടി ഒപ്പിടുവിച്ച്‌ വാങ്ങുന്നു. തുടര്‍ന്ന്‌ ചില സ്വകാര്യ ഫിനാന്‍സ്‌ കമ്പനികളുമായോ ബാങ്ക്‌ ജീവനക്കാരുമായോ ഒത്തുകളിച്ച്‌, വിദ്യാര്‍ഥിയുടെ പേരില്‍ ലക്ഷക്കണക്കിന്‌ രൂപ വായ്‌പ പാസ്സാക്കുന്നു. മിക്കപ്പോഴും ഒ.ടി.പി. ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏജന്റുമാര്‍ തന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. തുക വിദ്യാര്‍ഥിയുടെ അക്കൗണ്ടില്‍ വരികയോ അല്ലെങ്കില്‍ ഏജന്റിന്റെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ മാറപ്പെടുകയോ ചെയ്യും. ഈ തുക കോളജില്‍ അടയ്‌ക്കാതെ ഏജന്റുമാര്‍ മുങ്ങുന്നു. ഒടുവില്‍ കോളജില്‍ ഫീസ്‌ അടയ്‌ക്കാത്തതിനാല്‍ കുട്ടികള്‍ക്ക്‌ പരീക്ഷ എഴുതാന്‍ കഴിയില്ല. അതേസമയം ബാങ്കില്‍നിന്ന്‌ ലക്ഷങ്ങളുടെ വായ്‌പാ കുടിശിക അടയ്‌ക്കണമെന്ന്‌ കാണിച്ച്‌ വിദ്യാര്‍ഥിയുടെ വീട്ടിലേക്ക്‌ ജപ്‌തി നോട്ടീസ്‌ വരികയും ചെയ്യും.

വ്യാജ അഡ്‌മിഷന്‍ ലെറ്റര്‍

വ്യാജ അഡ്‌മിഷന്‍ ലെറ്റര്‍ നല്‍കിയുള്ള തട്ടിപ്പ്‌, നഴ്‌സിങ്‌ പ്രവേശന രംഗത്ത്‌ ഇന്ന്‌ ഏറ്റവും കൂടുതല്‍ പണം നഷ്‌ടപ്പെടുന്ന കബളിപ്പിക്കലുകളില്‍ ഒന്നാണ്‌. കോളജുകളുമായി ഒരു ബന്ധവുമില്ലാത്ത ഇടനിലക്കാരാണ്‌ പ്രമുഖ നഴ്‌സിങ്‌ കോളജുകളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്‌ത്‌ ഈ തട്ടിപ്പ്‌ നടത്തുന്നത്‌. പ്രമുഖ കോളജുകളുടെയോ സര്‍വകലാശാലകളുടെയോ യഥാര്‍ഥ ലെറ്റര്‍ഹെഡിന്‌ സമാനമായി കമ്പ്യൂട്ടറില്‍ കൃത്രിമമായി അഡ്‌മിഷന്‍ ലെറ്ററുകള്‍ നിര്‍മിക്കുന്നു. ഇതില്‍ വ്യാജ സീലും പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പും ഉണ്ടായിരിക്കും. പ്രമുഖ കോളജുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിന്‌ സമാനമായ വ്യാജ വെബ്‌സൈറ്റുകള്‍ഏജന്റുമാര്‍ നിര്‍മിക്കുന്നു. വിദ്യാര്‍ഥികള്‍ ഇതില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അവര്‍ക്ക്‌ കോളജ്‌ സീറ്റ്‌ ലഭിച്ചതായി വ്യാജ നോട്ടിഫിക്കേഷനും അഡ്‌മിഷന്‍ ലെറ്ററും വെബ്‌സൈറ്റ്‌ വഴി തന്നെ ലഭ്യമാക്കുന്നു. 'കോളജില്‍ സീറ്റുകള്‍ കുറവാണ്‌, ഉടന്‍ തന്നെ അഡ്വാന്‍സ്‌ തുക തന്നില്ലെങ്കില്‍ സീറ്റ്‌ നഷ്‌ടപ്പെടും' എന്ന്‌ പറഞ്ഞ്‌ വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്നു. ഇത്‌ വിശ്വസിച്ച്‌ രക്ഷിതാക്കള്‍ ലക്ഷങ്ങള്‍ കൈമാറും. പണം വാങ്ങി വ്യാജ അഡ്‌മിഷന്‍ ലെറ്ററും നല്‍കി മാസങ്ങള്‍ക്ക്‌ ശേഷം, ക്ലാസ്സ്‌ തുടങ്ങുന്ന സമയത്ത്‌ കോളജില്‍ ചെല്ലുമ്പോഴായിരിക്കും തങ്ങള്‍ ചതിക്കപ്പെട്ട വിവരം വിദ്യാര്‍ഥികള്‍ അറിയുന്നത്‌.
വ്യാജ സര്‍ട്ടിഫിക്കറ്റ്‌ മാഫിയ

വ്യാജ സര്‍ട്ടിഫിക്കറ്റ്‌ മാഫിയ എന്നത്‌ നഴ്‌സിങ്‌ മേഖലയെയും ജനങ്ങളുടെ ജീവനെയും ഒരുപോലെ അപകടത്തിലാക്കുന്ന ഏറ്റവും ഗുരുതരമായ സാമ്പത്തിക-ക്രിമിനല്‍ തട്ടിപ്പാണ്‌. പഠനകാലയളവില്‍ കോളജില്‍ പോകാത്തവര്‍ക്കോ, പരീക്ഷ തോറ്റവര്‍ക്കോ, അല്ലെങ്കില്‍ നഴ്‌സിങ്‌ പഠിക്കുകയോ ചെയ്യാത്തവര്‍ക്കോപോലും ലക്ഷങ്ങള്‍ വാങ്ങി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ ലിസ്‌റ്റുകളും നിര്‍മിച്ച്‌ നല്‍കുന്ന വലിയൊരു മാഫിയാ ശൃംഖല ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഈ തട്ടിപ്പിനായി പ്രമുഖ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിക്കുന്ന ഹോളോഗ്രാം, സീല്‍, വാട്ടര്‍മാര്‍ക്ക്‌, ഒപ്പ്‌ എന്നിവ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യാജമായി നിര്‍മിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല, അതത്‌ സംസ്‌ഥാനങ്ങളിലെ നഴ്‌സിങ്‌ കൗണ്‍സിലുകളുടെ വ്യാജ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ ഒപ്പം നല്‍കുന്നു.
നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആളെല്ലങ്കില്‍ പോലും, അവര്‍ മൂന്ന്‌ അല്ലെങ്കില്‍ നാലു വര്‍ഷം മുന്‍പ്‌ പഠിച്ച്‌ പാസ്സായതാണ്‌ എന്ന്‌ കാണിക്കുന്ന രീതിയില്‍ മുന്‍വര്‍ഷങ്ങളിലെ തീയതികള്‍ വച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കും. ജോലി ലഭിക്കുന്നതിനായി പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ഈ മാഫിയകള്‍ അധിക തുക വാങ്ങി നല്‍കുന്നുണ്ട്‌.

തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ അഡ്‌മിഷന്‍ എടുക്കുന്നതിന്‌ മുന്‍പ്‌ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക.
അംഗീകാരം പരിശോധിക്കുക: നിങ്ങള്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കോളജിന്‌ ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സില്‍ അല്ലെങ്കില്‍ അതത്‌ സംസ്‌ഥാനത്തെ നഴ്‌സിങ്‌ കൗണ്‍സിലിന്റെ അംഗീകാരമുണ്ടോ എന്ന്‌ ഔദ്യോഗിക വെബ്‌സൈറ്റ്‌ വഴി നേരിട്ട്‌ ഉറപ്പാക്കുക.
നേരിട്ട്‌ ആശയവിനിമയം നടത്തുക: ഏജന്റുമാരെ പൂര്‍ണമായി വിശ്വസിക്കാതെ കോളജുമായി നേരിട്ട്‌ ബന്ധപ്പെട്ട്‌ സീറ്റുകളുടെ വിവരവും യഥാര്‍ത്ഥ ഫീസ്‌ ഘടനയും മനസിലാക്കുക. ബാങ്ക്‌ ഇടപാടുകള്‍ മാത്രം നടത്തുക: ഫീസ്‌ തുകകള്‍ ഒരിക്കലും ഏജന്റുമാരുടെ വ്യക്‌തിഗത അക്കൗണ്ടുകളിലേക്കോ ട്രസ്‌റ്റുകളിലേക്കോ നല്‍കാതെ, കോളജിന്റെ ഔദ്യോഗിക ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ മാത്രം നേരിട്ട്‌ അടയ്‌ക്കുക.
രേഖകള്‍ കൈമാറുമ്പോള്‍ സൂക്ഷിക്കുക: ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളോ ബാങ്ക്‌ ചെക്കുകളോ ഒപ്പിട്ട സ്‌റ്റാമ്പ്‌ പേപ്പറുകളോ അപരിചിതരായ ഏജന്റുമാര്‍ക്ക്‌ കൈമാറരുത്‌.
സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുക: കേരളത്തിന്‌ പുറത്ത്‌ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക്‌ സഹായത്തിനായി നോര്‍ക്ക റൂട്ട്‌സ്‌ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടാവുന്നതാണ്‌.
ജോബി ബേബി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബങ്കിപ്പൂരിലെ വിധിയെഴുത്ത്‌, ബിഹാറിലെ പുതിയ രാഷ്‌ട്രീയം

ബങ്കിപ്പൂരിലെ വിധിയെഴുത്ത്‌, ബിഹാറിലെ പുതിയ രാഷ്‌ട്രീയം

No Image

എന്‍.ടി.എയുടെ നെഞ്ചുനീറ്റുന്ന വിനോദങ്ങള്‍ വീണ്ടും?

No Image

കാല്‍നടയാത്രികര്‍ക്ക്‌ സുപ്രീം കോടതിയുടെ കരുതല്‍

ഈ വിധി മാറ്റങ്ങള്‍ക്ക്‌ വഴിതെളിക്കണം

ഈ വിധി മാറ്റങ്ങള്‍ക്ക്‌ വഴിതെളിക്കണം

മാറുന്ന മഴയ്‌ക്കൊപ്പം മാറണം മുന്നറിയിപ്പും

മാറുന്ന മഴയ്‌ക്കൊപ്പം മാറണം മുന്നറിയിപ്പും

മനുഷ്യത്വത്തിന്റെ ശ്‌മശാനം

മനുഷ്യത്വത്തിന്റെ ശ്‌മശാനം

Comments