ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക എന്നത് ഔപചാരിക സമ്പദ്‌വ്യവസ്‌ഥയിലേക്കുള്ള ഒരു പൗരന്റെ പ്രവേശന കവാടമാണ്. ജന്‍ധന്‍ യോജന പോലുള്ള പദ്ധതികളിലൂടെ കോടിക്കണക്കിന് ആളുകളെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കിയ രാജ്യം ഇന്ന് മറ്റൊരു യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് നിലനിര്‍ത്തുന്നതും ഡെബിറ്റ് കാര്‍ഡ് കൈവശം വയ്‌ക്കുന്നതും സാധാരണക്കാരന് കൂടുതല്‍ ചെലവേറിയതായി മാറുകയാണ്.
രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ കണക്കുകള്‍ ഈ യാഥാര്‍ഥ്യത്തെ വളരെ വ്യക്‌തമായി തുറന്നുകാട്ടുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍, ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തിനൊപ്പം സേവനച്ചെലവും അതിവേഗം ഉയരുകയാണെന്ന ആശങ്ക അവഗണിക്കാനാവില്ല.
പൊതുമേഖലാ ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡിന്റെ വാര്‍ഷിക പരിപാലനെച്ചലവായി 2021-22ല്‍ ഉപഭോക്‌താക്കളില്‍നിന്ന് സമാഹരിച്ചത് 3,905.5 കോടി രൂപ ആയിരുന്നു. 2025-26 ആകുമ്പോഴേക്കും അത് 7,563.8 കോടി രൂപയായി ഉയര്‍ന്നു. വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 93.7 ശതമാനം വര്‍ധന.
ഈ വര്‍ധനയ്‌ക്ക് കാരണം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തിലുള്ള വര്‍ധനയാണോ എന്ന ചോദ്യവും സ്വാഭാവികമാണ്. അതിനാണ് റിസര്‍വ് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് കണക്കുകളുമായി ഈ വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വ്യക്‌തത ലഭിക്കുന്നത്. 2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ ഒരു ഡെബിറ്റ് കാര്‍ഡിന് ശരാശരി 61 വീതമാണ് വാര്‍ഷിക പരിപാലനച്ചെലവായി ഈടാക്കിയത്. 2025-26ല്‍ അത് 115.1 രൂപയായി. അതായത്, 88.8 ശതമാനം വര്‍ധന. കാര്‍ഡുകളുടെ എണ്ണം കൂടിയതുകൊണ്ടു മാത്രമല്ല, ഓരോ ഉപഭോക്‌താവിനും നല്‍കുന്ന സാമ്പത്തികഭാരവും ഗണ്യമായി വര്‍ധിച്ചുവെന്നാണ് ഇതിന്റെ അര്‍ഥം.
ഇവിടെ ഒരു അടിസ്‌ഥാനചോദ്യം ഉയരുന്നു. ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും കാഷ്‌ലെസ് സമ്പദ്‌വ്യവസ്‌ഥയെ ലക്ഷ്യമിടുകയും ചെയ്യുന്ന കാലഘട്ടത്തില്‍, ഏറ്റവും അടിസ്‌ഥാനപരമായ ബാങ്കിങ് ഉപകരണങ്ങളിലൊന്നായ ഡെബിറ്റ് കാര്‍ഡ് കൈവശം വയ്‌ക്കുന്നതിനുള്ള ചെലവ് ഇത്ര വേഗത്തില്‍ ഉയരേണ്ടതുണ്ടോ?
ഇതിലും ശ്രദ്ധേയമായ മറ്റൊരു കണക്ക് മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള പിഴയുമായി ബന്ധപ്പെട്ടതാണ്.
രാജ്യസഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ചേര്‍ന്ന് 2025-26ല്‍ ഈ ഇനത്തില്‍ സമാഹരിച്ചത് 7,086.6 കോടി രൂപയാണ്. 2022-23നെ അപേക്ഷിച്ച് ഇത് 27 ശതമാനം കൂടുതലാണ്.
എന്നാല്‍ അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചതുകൊണ്ടാണോ ഈ വര്‍ധന എന്ന ചോദ്യവും പരിശോധിക്കേണ്ടതുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകള്‍ ഒഴികെയുള്ള സാധാരണ സേവിങ്‌സ് അക്കൗണ്ടുകളുടെ എണ്ണവുമായി ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍, ഒരു അക്കൗണ്ടില്‍നിന്ന് ശരാശരി ഈടാക്കിയ തുക 2022-23ലെ 31 രൂപയി ല്‍നിന്ന് 2025-26ല്‍ ഏകദേശം 38 രൂപയായി ഉയര്‍ന്നതായി കാണാം. അതായത്, ഒരു അക്കൗണ്ടിന് വരുന്ന ശരാശരി സാമ്പത്തികഭാരം നാലുവര്‍ഷത്തിനിടെ ഏകദേശം 21 ശതമാനം വര്‍ധിച്ചു.
എന്നാല്‍ ഈ വര്‍ധനയുടെ പിന്നില്‍ ഒരേ ചിത്രം അല്ല മറഞ്ഞിരിക്കുന്നത്. സ്വകാര്യ ബാങ്കുകളില്‍ ഒരു അക്കൗണ്ടില്‍നിന്നുള്ള ശരാശരി മിനിമം ബാലന്‍സ് പിഴ 45 ശതമാനത്തോളം ഉയര്‍ന്നപ്പോള്‍, പൊതുമേഖലാ ബാങ്കുകളില്‍ അതേ ഇനത്തിലുള്ള ശരാശരി പിരിവ് 14 ശതമാനത്തോളം കുറഞ്ഞു. ഈ വ്യത്യാസം ശ്രദ്ധേയമാണ്.
കേന്ദ്ര ധനമന്ത്രാലയവും ഇതുസംബന്ധിച്ച് ഒരു പ്രധാന വിശദീകരണം നല്‍കിയിട്ടുണ്ട്. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളില്‍ 10 ബാങ്കുകളും സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനുള്ള പിഴ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ബാങ്കുകള്‍ അവരുടെ ബോര്‍ഡ് അംഗീകരിച്ച നയങ്ങള്‍ക്കും വാണിജ്യപരമായ പരിഗണനകള്‍ക്കും അനുസരിച്ച് ഈ പിഴ യുക്‌തിസഹമാക്കിയെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു.
ഇത് പൊതുമേഖലാ ബാങ്കുകള്‍ സാമൂഹിക ഉത്തരവാദിത്വത്തിനും വാണിജ്യലാഭത്തിനും ഇടയില്‍ ഒരു തുലനം കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന സൂചനയാണ്. അതേസമയം സ്വകാര്യ ബാങ്കുകളുടെ സമീപനം കൂടുതല്‍ വരുമാനകേന്ദ്രീകൃതമാണെന്ന വിമര്‍ശനവും ഇതിലൂടെ ശക്‌തമാകുന്നു.
ബാങ്കുകളുടെ വാദവും പൂര്‍ണമായും തള്ളിക്കളയാനാവില്ല.
ഡിജിറ്റല്‍ ബാങ്കിങ് വ്യാപകമായിട്ടുണ്ടെങ്കിലും ബാങ്കിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനെച്ചലവ് കുറഞ്ഞിട്ടില്ല. സൈബര്‍ സുരക്ഷ, ഡേറ്റാ സെന്ററുകള്‍, എ.ടി.എം. ശൃംഖല, കാര്‍ഡ് മാനേജ്‌മെന്റ്, ഉപഭോക്‌തൃ സേവനം, സാങ്കേതിക നവീകരണം എന്നിവയ്‌ക്കെല്ലാം വലിയ നിക്ഷേപമാണ് ആവശ്യമായത്. ഈ ചെലവിന്റെ ഒരു ഭാഗം സേവനനിരക്കുകളിലൂടെ വീണ്ടെടുക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നത് സ്വാഭാവികമായ ബിസിനസ് സമീപനമാണ്.
എന്നാല്‍, ചോദ്യം മറ്റൊന്നാണ്. ഈ ചെലവിന്റെ ഭാരം ആരുടെ മേലാണ് പതിക്കുന്നത്?
ഒരു സാധാരണ ശമ്പളക്കാരനും കര്‍ഷകനും ചെറിയ വ്യാപാരിയും പെന്‍ഷന്‍കാരനും വിദ്യാര്‍ഥിയും ബാങ്ക് അക്കൗണ്ട് ഒരു ആഡംബരസേവനമായി ഉപയോഗിക്കുന്നില്ല. അതൊരു അടിസ്‌ഥാന സാമ്പത്തിക ആവശ്യകതയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുതല്‍ ശമ്പളം, പെന്‍ഷന്‍, വിദ്യാഭ്യാസ സഹായം, ഓണ്‍ലൈന്‍ ഇടപാടുകള്‍ വരെ എല്ലാം ഇന്ന് ബാങ്ക് അക്കൗണ്ടിലൂടെയാണ്. അത്തരം ഒരു അടിസ്‌ഥാനസേവനത്തിന് നിരന്തരം വര്‍ധിക്കുന്ന ഫീസ് ഏര്‍പ്പെടുത്തുന്നത് സാമ്പത്തിക ഉള്‍േച്ചരലിന്റെ അടിസ്‌ഥാനലക്ഷ്യത്തോട് തന്നെ വിരുദ്ധമാകുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ കീഴിലുള്ള അടിസ്‌ഥാന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴ ബാധകമല്ല എന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാല്‍, ജന്‍ധന്‍ പരിധിക്കു പുറത്തുള്ള കോടിക്കണക്കിന് സാധാരണ ഉപഭോക്‌താക്കള്‍ ഈ സംരക്ഷണവലയത്തിന് പുറത്താണ്. അതിനാല്‍ തന്നെ മധ്യവര്‍ഗവും താഴ്‌ന്ന മധ്യവര്‍ഗവുമാണ് വര്‍ധിച്ചുവരുന്ന സേവനച്ചെലവിന്റെ പ്രധാനഭാരം വഹിക്കുന്നത്.
റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശപ്രകാരം മിനിമം ബാലന്‍സ് കുറവാണെങ്കില്‍ ഉപഭോക്‌താക്കളെ എസ്.എം.എസ്., ഇമെയില്‍, കത്ത് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മുന്‍കൂട്ടി അറിയിക്കണമെന്നും ആവശ്യമായ ബാലന്‍സ് പുനഃസ്‌ഥാപിക്കാന്‍ സമയം നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഉപഭോക്‌തൃസൗഹൃദമായ നടപടിയാണിത്. പക്ഷേ, മുന്നറിയിപ്പ് നല്‍കുന്നത് മാത്രം മതിയാകില്ല;പിഴയുടെ യുക്‌തിസഹതയും നിരന്തരം വിലയിരുത്തപ്പെടണം.
ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി ഇന്ന് വിശ്വാസമാണ്. ഉപഭോക്‌താവ് ബാങ്കിനെ ഒരു സാമ്പത്തിക പങ്കാളിയായി കാണണോ, അല്ലെങ്കില്‍ ഓരോ സേവനത്തിനും പ്രത്യേകം വില ഈടാക്കുന്ന ഒരു വ്യാപാരസ്‌ഥാപനമായി കാണണോ എന്ന ചോദ്യം കൂടുതല്‍ പ്രസക്‌തമാകുകയാണ്.
സാമ്പത്തിക ഉള്‍േച്ചരല്‍ എന്ന ദേശീയലക്ഷ്യവും ബാങ്കുകളുടെ സാമ്പത്തിക സ്‌ഥിരതയും ഒരുപോലെ പ്രധാനമാണ്. എന്നാല്‍, ആ തുലനം നഷ്‌ടപ്പെടുന്ന നിമിഷം ബാങ്കിങ് സംവിധാനത്തോടുള്ള ജനവിശ്വാസവും തകരാന്‍ തുടങ്ങും.
ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തിന്റെ യഥാര്‍ഥ അളവുകോല്‍ എത്ര അക്കൗണ്ടുകള്‍ തുറന്നു എന്നതല്ല;ആ അക്കൗണ്ടുകള്‍ സാധാരണക്കാരന് എത്രത്തോളം താങ്ങാനാവുന്ന ചെലവില്‍ ഉപയോഗിക്കാനാകുന്നു എന്നതാണ്. ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ സുലഭമാകുന്നതിനൊപ്പം കൂടുതല്‍ ചെലവേറിയതുമാകുന്ന പ്രവണത തുടരുകയാണെങ്കില്‍ സാമ്പത്തിക ഉള്‍ച്ചേരല്‍ എന്ന മഹത്തായ ആശയം ക്രമേണ സാമ്പത്തിക ബാധ്യതയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതിനാല്‍ ബാങ്കിങ് സേവനനിരക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും യുക്‌തിസഹമായ നിരക്കുകളും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ബാങ്ക് അക്കൗണ്ട് ഒരു ആഡംബരസൗകര്യമല്ല;ആധുനിക ഇന്ത്യയിലെ ഓരോ പൗരന്റെയും അടിസ്‌ഥാന സാമ്പത്തിക അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ്.

Comments