നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. സിഗ്മ ആണ് ജെയ്സന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ പ്രോജക്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍, ഒരു അന്താരാഷ്ട്ര താരവുമായി സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ തന്റെ അച്ഛന്‍ വിജയിയെ ഹോളിവുഡിലേക്ക് കൊണ്ടുപോകുമെന്നാണ് ജെയ്‌സണ്‍ പറഞ്ഞത്.
'ജെയ്സണ്‍ സ്റ്റാതം 'സിഗ്മ' കണ്ടിട്ട് ഇഷ്ടപ്പെട്ട് നിങ്ങളോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിച്ചാല്‍, തമിഴ് സിനിമയില്‍ നിന്ന് ആരെയാണ് അദ്ദേഹത്തോടൊപ്പം അഭിനയിപ്പിക്കാന്‍ തിരഞ്ഞെടുക്കുക? ' എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ജെയ്സണ്‍ സഞ്ജയ് മറുപടി നല്‍കിയത് 'എന്റെ അച്ഛന്‍ ഇരുവരും ഒരുമിച്ചെത്തിയാല്‍ അത് മികച്ചൊരു കൂട്ടുകെട്ടായിരിക്കും'. ഇതിന് പിന്നാലെ, 'ഇത് കേട്ടാല്‍ ആളുകള്‍ ട്രോളുകളും മീമുകളും തുടങ്ങും,' എന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.
അതേസമയം സന്ദീപ് കിഷന്‍ ആണ് സിഗ്മയില്‍ നായകനായെത്തുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാരിയ അബ്ദുളള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, യോഗ് ജാപ്പി, അന്‍ബു താസന്‍, കിരണ്‍ കൊണ്ട, മഗലക്ഷ്മി സുദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Comments