ജക്കാര്‍ത്ത : ഇന്തൊനീഷ്യയിൽ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ച് നിരവധിപേർ മരിച്ചു. ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 5 പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം.
ഇന്തൊനീഷ്യയിലെ ജാവയിലെ സപുഡി ദ്വീപിന് ഏകദേശം 19 നോട്ടിക്കൽ മൈൽ വടക്ക് മാറിയാണ് ഫെറി നിലവിലുള്ളത്.യാത്ര ആരംഭിച്ച മണിക്കൂറുകൾ കഴിയുമ്പോഴാണ് ഫെറിയിൽ പുക ഉയർന്നത്. തുടർന്ന് ഫെറിക്ക് തീപിടിച്ചതായി ക്യാപ്റ്റൻ സന്ദേശം നൽകി. ഫെറിയുമായുള്ള ആശയവിനിമയവും നഷ്ടമായി.അപകടത്തിൽ ഫെറി ഏകദേശം പൂർണമായും മുങ്ങി. ഈ സമയം അപകടസ്ഥലത്തിനു സമീപത്തുണ്ടായിരുന്ന കപ്പലുകളും ചെറുയാനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

Comments