ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്‌മീരില്‍ (പി.ഒ.കെ.) ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങള്‍ക്കുമേല്‍ കടുത്ത സെന്‍സര്‍ഷിപ്പുമായി പാകിസ്‌താന്‍ ഭരണകൂടം. രാജ്യാന്തര വാര്‍ത്താ ശൃംഖലയായ അല്‍ ജസീറ ഇംഗ്ലീഷ് ഉള്‍പ്പെടെ ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്‌തു. പി.ഒ.കെയിലെ ജനകീയ പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലുകളും നിരന്തരം പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് പാക് ഭരണകൂടം നടപടി ശക്‌തമാക്കിയത്. ജൂണില്‍ ആരംഭിച്ച വ്യാപകമായ ആക്രമണങ്ങളില്‍ ഇതുവരെ 80 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നാല് പോലീസ് ഉദ്യോഗസ്‌ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അല്‍ ജസീറ പക്ഷപാതപരമായ വാര്‍ത്തകളാണു നല്‍കുന്നതെന്നാണ് പാക് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ആരോപണമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുസാഫറാബാദിലെ തെരഞ്ഞെടുത്ത പോളിങ് സ്‌റ്റേഷനുകളില്‍നിന്നു മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്‌ഥാനത്തിലാണ് അല്‍ ജസീറ വോട്ടിങ് പ്രക്രിയയെ തെറ്റായി ചിത്രീകരിക്കുന്നതെന്നു മന്ത്രാലയം കുറ്റപ്പെടുത്തി.മേഖലയില്‍ 50 ദിവസത്തിലേറെയായി ഇന്റര്‍നെറ്റ് വിചേ്‌ഛദിക്കപ്പെട്ടിരിക്കുകയാണെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കടുത്ത പ്രതിസന്ധിയാണു നേരിടുന്നതെന്നും അല്‍ ജസീറ അറിയിച്ചിരുന്നു. മുസാഫറാബാദില്‍ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചതായും വിപണികളും പൊതുഗതാഗതവും പൂര്‍ണമായി സ്‌തംഭിച്ചതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജൂലൈയില്‍ ചില യൂട്യൂബ് ചാനലുകള്‍ ബേ്ലാക്ക് ചെയ്യാന്‍ ഇസ്ലാമാബാദ് കോടതി ഉത്തരവിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.



Comments