റിയാദ്: ഇറാനെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തരുതെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ടെഹ്‌റാനില്‍ ഏറ്റവുമൊടുവില്‍ നടന്ന യു.എസ്‌ഇസ്രയേല്‍ ആക്രമണം സല്‍മാന്റെ 'വിഷന്‍ 2030' സാമ്പത്തികപദ്ധതിയെ ബാധിച്ചതാണ് അഭ്യര്‍ഥനയ്‌ക്കു പിന്നില്‍. ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ടാണ് ഇറാനെതിരായ ആക്രമണനീക്കങ്ങളില്‍ സല്‍മാന്‍ രാജകുമാരന്‍ ആശങ്കയറിയിച്ചത്.
ജോര്‍ദാനിലെ യു.എസ്. സൈനികതാവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇറാന്റെ ഊര്‍ജനിലയങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാനില്‍ അമേരിക്ക നടത്തുന്ന ഏത് വമ്പന്‍ ആക്രമണവും ഗള്‍ഫ് മേഖലയില്‍ സൗദിയുടെ താത്‌പര്യങ്ങളെ ഹനിക്കുമെന്നതാണ് സല്‍മാന്‍ രാജകുമാരന്റെ ആശങ്കയ്‌ക്ക് അടിസ്‌ഥാനം. മധ്യേഷ്യയില്‍ യു.എസിന്റെ ഏറ്റവും വിശ്വസ്‌തപങ്കാളിയാണ് സൗദി.




Comments