ബൊഗോട്ട: വിനോദസഞ്ചാരികളുമായി പോയ വിമാനം തകര്‍ന്ന് പെറുവില്‍ 13 പേര്‍ക്കു ദാരുണാന്ത്യം. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുള്ള നാസ്‌ക രേഖാചിത്രങ്ങള്‍ കാണാന്‍ യൂറോപ്യന്‍ വിനോദസഞ്ചാരികളുമായി പോയ വിമാനം നാസ്‌ക നഗരത്തിനു പുറത്തുള്ള വയലില്‍ തകര്‍ന്നു വീഴുകയായിരുന്നു.
സമീപ നഗരമായ ഇക്കയില്‍ നിന്ന് ശനിയാഴ്‌ച പുറപ്പെട്ട വിമാനമാണ് നിലംപൊത്തിയത്. മരിച്ചവരില്‍ ഏഴ് ഇറ്റാലിയന്‍ പൗരന്മാരും രണ്ടുവീതം സ്‌പാനിഷ്, ജര്‍മന്‍ പൗരന്മാരുമുണ്ട്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നു പെറു അധികൃതര്‍ പറഞ്ഞു.
നാസ്‌കയ്‌ക്ക് 80 കിലോമീറ്റര്‍ ചുറ്റളവിലെ മരുഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന രേഖാചിത്രങ്ങളാണ് നാസ്‌ക വരകള്‍ എന്ന് അറിയപ്പെടുന്നത്. ഇത് ആകാശയാത്രയ്‌ക്കിടെ വീക്ഷിക്കുകയെന്നത് സഞ്ചാരികളുടെ ഇഷ്‌ടവിനോദമാണ്. എ.ഡി. 400-650 നും ഇടയിലാണ് ഇവ സൃഷ്‌ടിക്കപ്പെട്ടതെന്നാണ് അനുമാനം.




Comments