തിരുവനന്തപുരം: അതിരൂക്ഷമായ സാഹചര്യം നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാനത്ത് ഇന്നും മഴ തുടരും. മഴക്കെടുതികളും പ്രളയവും മിക്ക ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യെല്ലോ അലേര്‍ട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലയോര മേഖലകളില്‍ ജാഗ്രത തുടരാനും നിര്‍ദേശമുണ്ട്. എട്ട് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ അടുത്ത 3 മണിക്കൂര്‍ ഓറഞ്ച് അലേര്‍ട്ട് നല്കി. വടക്കന്‍ ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കണ്ണൂരും കോഴിക്കോടും ഇടവിട്ട് മഴ തുടരുന്നുണ്ട്. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും മഴ തുടരുന്നുണ്ട്. പമ്പയാറിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. ഇടുക്കിഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 2343 അടിയായി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2376 അടിയായിരുന്നു. ഇന്നലെ ഒറ്റ രാത്രികൊണ്ട് മൂന്നടി വെള്ളം ഉയര്‍ന്നു. ഡാമിലേക്ക് ശക്തമായ നീരൊഴുക്കാണുള്ളത്.
പത്തനംതിട്ടയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ട്. റാന്നിയില്‍ വീണ്ടും ആശങ്കയായി പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയാണ്. മാമുക്ക് ചെറിയ പാലത്തിന്റെ ഭാഗത്തേക്ക് വെള്ളം കയറുന്നു. പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. മൂഴിയാര്‍ ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഒന്നാം നിലയില്‍ താമസിക്കുന്നവര്‍ ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
രക്ഷാദൗത്യത്തിന് കൊല്ലത്തു നിന്നും ആലപ്പുഴയില്‍ നിന്നും മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയില്‍ എത്തിക്കും. കോട്ടയം മേഖലയില്‍ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിലാറില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. കോട്ടയം- കുമരകം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട പറയ്ക്കപ്പാലം ഭാഗത്ത് വെള്ളം കരയിലേക്ക് കയറി. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളില്‍ വെള്ളം കയറി. കോട്ടയം കുമരകം റോഡ് മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ആലപ്പുഴയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ശക്തമായ മഴയും മൂഴിയാര്‍ ഡാം തുറക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് അവധി. കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. പുഴയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും കാല് അടി വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. കോഴിക്കോട് ജില്ലയില്‍ 30 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവിടേയ്ക്ക് പ്രളയബാധിതരായ 862 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Comments