ദില്ലി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് സിപിഐ(എം) രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി. റെയിൽവേ മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെയും യുഡിഎഫിന്റെയും നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സർക്കാർ അത് തള്ളിക്കളഞ്ഞുവെന്ന് ബ്രിട്ടാസ് ആരോപിച്ചു. പദ്ധതി നിരസിക്കാനെന്ന ലക്ഷ്യത്തോടെയാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയെയും മുൻ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിയെയും ഒരുപോലെ എതിർത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രത്തിന് കൂടുതൽ അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ ഭാവിയിൽ ഇത്തരം പദ്ധതികൾ കേരളത്തിന് ലഭിക്കില്ലെന്ന സന്ദേശമാണ് കേന്ദ്രം നൽകുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പ്രഖ്യാപിക്കുകയും ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ ഫണ്ട് അനുവദിക്കുകയും ചെയ്ത പദ്ധതിയായിരുന്നുവെങ്കിലും, പിന്നീട് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകൾ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് കോച്ച് ഫാക്ടറിക്കായി നിലവിലെ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് ഒരു നിവേദനം പോലും നൽകിയിട്ടില്ലെന്നും, മുൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചില്ലെന്ന് ആരോപിച്ചിരുന്ന പാലക്കാട് എംപി ഉൾപ്പെടെയുള്ളവർ ഇപ്പോൾ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും ബ്രിട്ടാസ് വിമർശിച്ചു. കേരളത്തിന്റെ റെയിൽ വികസനത്തിലെ രണ്ട് സുപ്രധാന പദ്ധതികളും വേണ്ടെന്നുവെച്ചുവെന്ന വാദം ഉയർത്താൻ കേന്ദ്രത്തിന് അവസരമൊരുക്കിയത് വിഡി സതീശൻ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

Comments