ഇസ്ലാമാബാദ്: പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി ദക്ഷിണാഫ്രിക്കയുടെ മൈക്കിള്‍ സ്മിത്ത്. ലെവല്‍ 4 കോച്ചായ സ്മിത്ത് ദക്ഷിണാഫ്രിക്കന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായിരുന്നു.
പാകിസ്താന് സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡ്, മുള്‍ട്ടാന്‍ സുല്‍ത്താനേറ്റ് എന്നിവയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു. പാക ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെ സ്മിത്ത ചുമതലയേല്‍ക്കും.
ടെസ്റ്റില്‍ പാക് ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനം രൂക്ഷ വിമര്‍ശനമേറ്റിരുന്നു. വെസ്റ്റിന്‍ഡീസിനെതിരേ മൂന്നിന് 244 എന്ന മികച്ച നിലയിലായിരുന്ന അവര്‍ക്ക് 38 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി.
രണ്ടാം ഇന്നിങ്സില്‍ 211 റണ്‍ പിന്തുടര്‍ന്ന അവര്‍ 120 ന് ഓള്‍ഔട്ടായി. കഴിഞ്ഞ 17 ടെസ്റ്റുകളില്‍ 13 ലും ബാറ്റിങ് നിരയുടെ മോശം പ്രകടനം കാരണം പാകിസ്താന് തോറ്റു. വാലറ്റക്കാരുടെ ബാറ്റിങും നിരാശപ്പെടുത്തുന്നതാണ്.






Comments