
ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ബ്രിജ്‌ഭൂഷണ്‍ സിങ്ങിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗുസ്‌തി താരവും ഹരിയാന എം.എല്‍.എയുമായ വിനേഷ് ഫോഗട്ട്.
കോടതിയുടെ ഈ നടപടിയില്‍ വളരേയധികം നിരാശ തോന്നുവെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്‌തമാക്കി. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളില്‍ ശക്‌തമായി നിലപാട് സ്വീകരിച്ചിരുന്ന താരങ്ങളിലൊരാളായിരുന്നു വിനേഷ് ഫോഗട്ട്.
ബ്രിജ്‌ഭൂഷണെ സംരക്ഷിക്കാനായി മുഴുവന്‍ സംവിധാനവും ശ്രമിച്ചിട്ടും പല ഗുസ്‌തി താരങ്ങളും അദ്ദേഹത്തിനെതിരേ പോരാട്ടം തുടര്‍ന്നുവെന്നും വിനേഷ് പറഞ്ഞു. 'തുടക്കം മുതലേ മുഴുവന്‍ സംവിധാനവും സര്‍ക്കാരും ബ്രിജ്‌ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഞങ്ങള്‍ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനം വരെ പോരാടും.' വിനേഷ് വ്യക്‌തമാക്കി.
അതേസമയം, കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ വനിതാ ഗുസ്‌തി താരങ്ങള്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എത്രയും വേഗം അപ്പീല്‍ സമര്‍പ്പിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും താരങ്ങള്‍ അറിയിച്ചു. 'പ്രതീക്ഷ കൈവിട്ടിട്ടില്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ല,' എന്നും വിനേഷ് വ്യക്‌തമാക്കി.
വനിതാ ഗുസ്‌തി താരങ്ങള്‍ക്ക് വേണ്ടി സീനിയര്‍ അഡ്വ. റെബേക്ക ജോണ്‍ ഹാജരായപ്പോള്‍ ബ്രിജ്‌ഭൂഷണ്‍ സിങിന് വേണ്ടി അഡ്വ. രാജീവ് മോഹന്‍ ഹാജരായി. കേസില്‍ വിചാരണ ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി വരുന്നത്.


Comments