
മലപ്പുറം: സംസ്‌ഥാന പാത മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ പാണക്കാട് എടയിപ്പാലത്ത് കുന്നിന്‍ചെരുവില്‍നിന്ന് മണ്ണിടിഞ്ഞ് അപകടം. ആളുകള്‍ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. കെട്ടിടനിര്‍ാേണത്തിനായി പണികള്‍ ആരംഭിച്ച ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതവും താല്‍ക്കാലികമായി നിരോധിച്ചു.രാവിലെ എട്ടോടെയാണ് മലപ്പുറം-വേങ്ങര റോഡിലേക്ക് കുത്തനെയുള്ള ചെരിവില്‍ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു. റോഡില്‍ വാഹനങ്ങളില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല.
നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് മലഞ്ചെരുവിലെ സ്വകാര്യവ്യക്‌തിയുടെ ഭൂമിയില്‍നിന്ന് മണ്ണിടിഞ്ഞ് വീണത്. സ്‌ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് റോഡിന്റെ ഇരുഭാഗങ്ങളിലുമായി വാഹനങ്ങള്‍ തടഞ്ഞു. ഇതിനിടെ 9.30ന് ഉഗ്രശബ്‌ദത്തോടെ വീണ്ടും മുകളില്‍നിന്ന് മണ്ണിടിഞ്ഞുവീണു. മരങ്ങളും കല്ലുകളും താഴേക്കു പതിച്ചു. പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും തലനാരിഴയ്‌ക്കാണ് ഓടിരക്ഷപ്പെട്ടത്. കൈരളി ന്യൂസ് മലപ്പുറം ബ്യൂറോ ക്യാമറാമാന്‍ ജയേഷ് വില്ലോടിക്ക് പരുക്കേറ്റു. കാമറയും ബാക്ക്‌പാക്കും നശിച്ചു. ൈട്രപോഡ് മണ്ണിനടിയിലായി.
ശക്‌തമായി ഒലിച്ചെത്തിയ മണ്ണില്‍ വൈദ്യുത തൂണുകള്‍ തകര്‍ന്നു. സമീപത്ത് നിര്‍ത്തിയ ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്കും വൈദ്യുത തൂണ്‍ പൊട്ടിവീണു. റോഡിന് എതിര്‍വശത്തുള്ള പുഴയിലേക്കും മണ്ണും മരവും പതിച്ചു. മണ്ണ് ഇടിഞ്ഞുതുടങ്ങിയത് മുതല്‍ തന്നെ ഗതാഗത നിരോധിച്ചതും പോലീസ് ഇടപെട്ട് ജനങ്ങളെ രണ്ടു ഭാഗങ്ങളിലേക്ക് മാറ്റിയതും വലിയ അപകടം ഒഴിവാക്കി. ആളുകള്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞതും ആശ്വാസമായി. 2019ലെ മഴക്കാലത്തും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു.
ചെങ്കുത്തായ മലഞ്ചെരുവില്‍ അടിഭാഗം പാറയും മേലെ മണ്ണുമാണ്. ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയ മലപ്പുറം നഗരസഭയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍, ജൂണ്‍ 19വരെമാത്രമാണ് സ്‌ഥലത്തുനിന്ന് മണ്ണ് നീക്കാന്‍ അനുമതി നല്‍കിയിരുന്നതെന്നും ഇതിനുശേഷം മണ്ണെടുത്തതാണ് അപകടകാരണമെന്നുമാണ് നഗസഭാ ചെയര്‍പഴ്‌സണ്‍ വി. റിനിഷയുടെ വാദം. ചെട്ടിപ്പടി സ്വദേശി നൗഫല്‍ എന്നയാളാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്.
റവന്യൂ, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് ഉദ്യോഗസ്‌ഥര്‍ അപകടസ്‌ഥലം സന്ദര്‍ശിച്ചു. ഇനിയും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ മഴ കുറയാതെ റോഡിലെ മണ്ണ് നീക്കാനാവില്ലെന്ന് എ.ഡി.എം. അന്‍വര്‍ സാദത്ത് അറിയിച്ചു. മണ്ണിടിഞ്ഞത് പെട്രോള്‍ പമ്പിനായി മണ്ണെടുത്ത സ്‌ഥലത്താണെന്ന് റവന്യു മന്ത്രി എ.പി. അനില്‍ പറഞ്ഞു. നിയമാനുസൃതമാണോ മണ്ണെടുത്തത് എന്ന് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് അപകടം നടന്നത്.







Comments