
സംസ്‌ഥാനത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും ഇന്ന് അവധി.
കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലാണ് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, മദ്രസകള്‍, നഴ്‌സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍ എന്നിവയ്‌ക്കും അവധി ബാധകമായിരിക്കും. നേരത്തെ നിശ്‌ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്‌ക്ക് അവധി ബാധകമല്ല.
കണ്ണൂര്‍ ജില്ലയില്‍ പയ്ന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. എന്നാല്‍, ഈ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.
പി.എസ്.സി. പരീക്ഷ മാറ്റി
തിരുവനന്തപുരം: പി.എസ്.സി. നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു.
ഇന്നും നാളെയും 6, 10 തീയതികളിലും നടത്താന്‍ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് പ്രതികൂല കാലാവസ്‌ഥ കണക്കിലെടുത്തു മാറ്റിയത്. ഈ ദിവസങ്ങളിലെ എല്ലാ ഓണ്‍ലൈന്‍, ഒ.എം.ആര്‍. പരീക്ഷകളും പൂര്‍ണമായും മാറ്റിവച്ചതായി പി.എസ്.സി. അറിയിച്ചു. പുതുക്കിയ പരീക്ഷാത്തീയതികള്‍ പിന്നീടറിയിക്കും.







Comments