More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

വിവാദപ്രളയം തീര്‍ത്ത്‌ മന്ത്രിമാര്‍

Authored by Web Desk | Last updated: 04 Aug 2026, 11:31 PM | 2 min read

Print
വിവാദപ്രളയം തീര്‍ത്ത്‌ മന്ത്രിമാര്‍

കടലില്‍ പോയാല്‍ കിട്ടാന്‍ ദിവസങ്ങളെടുക്കും; അത്‌ തെരച്ചില്‍ നടത്താഞ്ഞിട്ടല്ല...മന്ത്രി മുരളിക്കെതിരേ പ്രതിഷേധത്തിര
തിരുവനന്തപുരം: ഉള്‍ക്കടലില്‍ അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭത്തില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മത്സ്യത്തൊഴിലാളികള്‍ മരണമടയുകയും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രി കെ. മുരളീധരന്‍ നടത്തിയ അനുചിതമായ പരാമര്‍ശത്തിനെതിരേ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രംഗത്ത്‌. ദുരന്തത്തില്‍ ജീവന്‍ നഷ്‌ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യേണ്ട സമയത്ത്‌ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്‌ മത്സ്യത്തൊഴിലാളി സമൂഹത്തെ അവഹേളിക്കുന്ന പ്രസ്‌താവനയാണെന്ന്‌ ഫെഡറേഷന്‍ സംസ്‌ഥാന കമ്മിറ്റി ആരോപിച്ചു.
കടലില്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനു സമയമെടുക്കുമെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രതികരണം മനുഷ്യത്വരഹിതവും മത്സ്യത്തൊഴിലാളികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്‌. പ്രസ്‌താവന പിന്‍വലിച്ച്‌ മത്സ്യത്തൊഴിലാളി സമൂഹത്തോടും കേരള ജനതയോടും മന്ത്രി പരസ്യമായി മാപ്പ്‌ പറയണം. കടലിലെ അപകടങ്ങളില്‍ സമയബന്ധിതമായ രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌, നേവി, മറൈന്‍ ആംബുലന്‍സ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം വീഴ്‌ചകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ്‌ ജനങ്ങളില്‍ പ്രതിഷേധം ശക്‌തമാകാന്‍ കാരണമെന്നും ഫെഡറേഷന്‍ ആരോപിച്ചു.
അപകടമുണ്ടായ ശേഷം ഒന്നര മുതല്‍ രണ്ടു വരെ മണിക്കൂര്‍ വരെ വൈകിയാണ്‌ പലപ്പോഴും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ദുരന്തസമയത്തുപോലും മറൈന്‍ ആംബുലന്‍സ്‌ പ്രവര്‍ത്തനക്ഷമമല്ലാതെ യാര്‍ഡില്‍ കിടന്നിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി അതിവേഗ രക്ഷാപ്രവര്‍ത്തന സംവിധാനം, ആധുനിക ഉപകരണങ്ങള്‍, 24 മണിക്കൂറും സജ്‌ജമായ മറൈന്‍ ആംബുലന്‍സ്‌ സേവനം എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
മന്ത്രിയുടെ പരാമര്‍ശം മത്സ്യത്തൊഴിലാളി സമൂഹത്തില്‍ ശക്‌തമായ പ്രതിഷേധത്തിനും വേദനയ്‌ക്കും ഇടയാക്കിയെന്നും, പ്രസ്‌താവന പിന്‍വലിച്ച്‌ മന്ത്രി മാപ്പ്‌ പറയണമെന്നും പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്‌ത സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ പി. സെ്‌റ്റല്ലസ്‌ ആവശ്യപ്പെട്ടു. സംസ്‌ഥാന കോര്‍ഡിനേറ്റര്‍ ഡോ. എഫ്‌.എം. ലാസര്‍, കൊയിലാണ്ടി സുരേന്ദ്രന്‍, വര്‍ക്കല സബേശന്‍, ആലപ്പുഴ ശശിധരന്‍, അഞ്ചുതെങ്ങ്‌ അനില്‍ ആബേല്‍, ഇന്ത്യന്‍ ഓയില്‍ തിരുവനന്തപുരം വനിതാ ജില്ലാ പ്രസിഡന്റ്‌ മറിയംകുട്ടി അലനസ്‌ വെട്ടുകാട്‌, ജില്ലാ വനിതാ കോര്‍ഡിനേറ്റര്‍ മറിയംകുട്ടി ജസ്‌റ്റിന്‍, തുമ്പ ഫ്രാന്‍സിസ്‌, നെപ്പോളിയന്‍, വിപിന്‍ദാസ്‌ പൂന്തുറ, ഫ്രാന്‍സിസ്‌, റംല ബീവി, വിഴിഞ്ഞം അവറന്‍ വിസെന്തി, ബൈജു മാധവപുരം എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

സൗജന്യ ബസ്‌ യാത്രയ്‌ക്ക്‌ തള്ളിക്കയറുന്നവര്‍ മക്കളെ വന്‍ ഫീസുള്ള സ്‌കൂളുകളില്‍ വിട്ട്‌ പഠിപ്പിക്കുന്നു
തിരുവനന്തപുരം: സ്‌ത്രീകളുടെ പ്രിയദര്‍ശിനി ബസ്‌ യാത്രയെ പരിഹസിച്ച്‌ ഗതാഗതമന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശത്തിനെതിരേ സംസ്‌ഥാനവ്യാപകമായി പ്രതിഷേധമുയരുന്നു. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ പ്രതിഛായയ്‌ക്കു തുടക്കത്തില്‍ത്തന്നെ മങ്ങലേല്‍പ്പിച്ച വിവാദങ്ങളില്‍, പ്രതിപക്ഷത്തിനു കിട്ടിയ ഏറ്റവും ശക്‌തമായ ആയുധമായി ജോണിന്റെ വിവാദപരാമര്‍ശം മാറി.
പാലക്കാട്ട്‌ കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ സംസ്‌ഥാനസമ്മേളനത്തില്‍ മന്ത്രി നടത്തിയ പ്രസംഗമാണ്‌ വന്‍വിവാദമായത്‌. പ്രിയദര്‍ശിനി സൗജന്യ ബസ്‌ യാത്രയ്‌ക്ക്‌ തള്ളിക്കയറുന്നവര്‍ മക്കളെ വന്‍ ഫീസുള്ള സ്‌കൂളുകളില്‍ വിട്ട്‌ പഠിപ്പിക്കുന്നുവെന്നും ചികിത്സയ്‌ക്കു സര്‍ക്കാര്‍ ആശുപത്രികളുടെ വരാന്തയില്‍ കിടക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. പണക്കാരായിരിക്കുമ്പോഴും ജനങ്ങള്‍ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്ന പ്രസ്‌താവനയും വിവാദമായി. മന്ത്രി ജോണിനെതിരേ പ്രതിഷേധം ശക്‌തമാക്കാനാണ്‌ എല്‍.ഡി.എഫ്‌. തീരുമാനം. പ്രതിപക്ഷത്തിന്‌ ആയുധം കൊടുത്തതില്‍ യു.ഡി.എഫിലും ജോണിനെതിരേ പ്രതിഷേധമുയര്‍ന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും കടുത്ത അതൃപ്‌തിയിലാണ്‌. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം അറിയിച്ചേക്കും. മുസ്ലിം ലീഗും മുന്നണി നേതൃത്വത്തെ അതൃപ്‌തി അറിയിച്ചതായാണ്‌ സൂചന.
സാധാരണക്കാരുടെയും സ്‌ത്രീകളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്‌ത മന്ത്രി ജോണ്‍ രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. ഡി.വൈ.എഫ്‌.ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും യുവമോര്‍ച്ചയും പ്രതിഷേധവുമായി തെരുവിലിറങ്ങി. സി.പി. ജോണ്‍ കേരളത്തിലെ സ്‌ത്രീകളെ അപമാനിച്ചെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ശാക്‌തീകരിക്കപ്പെട്ട സ്‌ത്രീകളാണ്‌ സംസ്‌ഥാനത്തുള്ളത്‌. അവരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്‌ത ആരെയും കേരളം അംഗീകരിക്കില്ല.
ജനം പാവപ്പെട്ടവരായി അഭിനയിക്കുന്നുവെന്നാണ്‌ മന്ത്രിയുടെ ആക്ഷേപം. ജനങ്ങളുടെ പണം കൊണ്ട്‌ നടത്തുന്ന പദ്ധതിയാണ്‌ പ്രിയദര്‍ശിനിയെന്ന്‌ മറക്കരുത്‌- ഗോവിന്ദന്‍ പറഞ്ഞു. ഭരണത്തിലേറിക്കഴിഞ്ഞപ്പോള്‍ സ്‌ത്രീകളെ യു.ഡി.എഫ്‌. അധിക്ഷേപിക്കുകയാണെന്ന്‌ മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആരോപിച്ചു. മന്ത്രിയുടെ ഔദ്യോഗികവസതിക്കു മുന്നില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോലം കത്തിച്ച്‌ പ്രതിഷേധിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

10 ജില്ലയില്‍ ഇന്ന്‌ അവധി

10 ജില്ലയില്‍ ഇന്ന്‌ അവധി

വിലക്കറ്റം നിയ്രന്തിക്കാന്‍ മാര്‍ക്കറ്റ്‌ ഇടപെടലിന്‌ പ്രഥമപരിഗണന: മുഖ്യമന്ത്രി

വിലക്കറ്റം നിയ്രന്തിക്കാന്‍ മാര്‍ക്കറ്റ്‌ ഇടപെടലിന്‌ പ്രഥമപരിഗണന: മുഖ്യമന്ത്രി

വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങള്‍ക്ക്‌ സമൂഹത്തോട്‌ നീതി പുലര്‍ത്താനാവില്ല: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങള്‍ക്ക്‌ സമൂഹത്തോട്‌ നീതി പുലര്‍ത്താനാവില്ല: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

അമ്മത്തൊട്ടില്‍ ആയിരാമത്തെ കുഞ്ഞെത്തി;  അവള്‍ ഇനി 'സഹസ്ര'

അമ്മത്തൊട്ടില്‍ ആയിരാമത്തെ കുഞ്ഞെത്തി; അവള്‍ ഇനി 'സഹസ്ര'

പേമാരിയുടെ കണ്ണീരായി രാജേഷ്‌; മൃതദേഹം കണ്ടെത്തി

പേമാരിയുടെ കണ്ണീരായി രാജേഷ്‌; മൃതദേഹം കണ്ടെത്തി

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

Comments