
ന്യൂഡല്‍ഹി: വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങള്‍ക്കു സമൂഹത്തോടു നീതി പുലര്‍ത്താനാവില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. മംഗളം 57-ാം വാര്‍ഷികവും മംഗളം ഓണ്‍ലൈന്‍ സില്‍വര്‍ ജൂബിലി ആഘോഷവും കോണ്‍സ്‌റ്റിറ്റ്യൂഷന്‍ ക്ലബിലെ സ്‌പീക്കര്‍ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'മാധ്യമങ്ങളുടെ നിലപാടുകള്‍ വളരെയധികം ചോദ്യംചെയ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. കച്ചവട താത്‌പര്യങ്ങള്‍ക്ക് അനുസൃതമായി മാധ്യമങ്ങള്‍ തിരിയുമ്പോള്‍ സാമൂഹികനീതിയും സാധാരണക്കാരോടുള്ള പ്രതിബദ്ധതയുമാണു നഷ്‌ടമാകുന്നത്. സാമൂഹികനീതിക്കു വേണ്ടിയും സാധാരണക്കാരുടെ ശബ്‌ദമാകാനും രാജ്യപുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാകണം മാധ്യമങ്ങള്‍ നിലകൊള്ളേണ്ടത്. സാധാരണക്കാര്‍ക്കുവേണ്ടിയുള്ള വേറിട്ട ശബ്‌ദമായി മാറുമ്പോഴാണു മാധ്യമങ്ങളുടെ ദൗത്യം പൂര്‍ണതയിലെത്തുന്നത്. ഇവിടെയാണു മംഗളത്തിന്റെ പ്രസക്‌തി. സാധാരണക്കാര്‍ക്കായി കാരുണ്യത്തിന്റെ വഴിയില്‍ പ്രവര്‍ത്തിച്ച ദിനപത്രമാണ് മംഗളം. ഇന്നത്തെ കാലഘട്ടത്തില്‍ മംഗളം ഓണ്‍ലൈനും വലിയ പ്രസക്‌തിയുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി വായനക്കാരോടു വിശ്വാസ്യതയും ധാര്‍മികതയും പുലര്‍ത്താന്‍ മംഗളം ഓണ്‍ലൈന് കഴിഞ്ഞതാണ് അതിന്റെ വിജയം. മൂന്നു പതിറ്റാണ്ടിലേറെയായുള്ള അഭേദ്യമായ ബന്ധമാണ് മംഗളവുമായുള്ളത്' -കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, ജോണ്‍ ബ്രിട്ടാസ്, കെ. രാധാകൃഷ്‌ണന്‍, സി. സദാനന്ദന്‍, ജെബി മേത്തര്‍, എ.എ. റഹിം, മംഗളം മാനേജിങ് എഡിറ്റര്‍ സാജന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ. രഘുനാഥ്, ജനറല്‍ സെക്രട്ടറി ടോണി കണ്ണമ്പുഴ, പണിക്കേഴ്‌സ് ട്രാവല്‍സ് മാനേജിങ് ഡയറക്‌ടര്‍ ബാബു പണിക്കര്‍ തുടങ്ങി ഡല്‍ഹിയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വര്‍ഗീസ് സാജന്‍ സ്വാഗതവും ബ്യൂറോ ചീഫ് ഷാലു മാത്യു നന്ദിയും പറഞ്ഞു. വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു മംഗളം പ്രഖ്യാപിച്ച നാഷണല്‍ അവാര്‍ഡ് ജേതാക്കളായ അനു ആല്‍ബര്‍ട്ട് പുലിക്കാട്ടില്‍ (സി.എം.ഒ.ആര്‍.എസ്.ഡബ്ല്യു ഗ്രൂപ്പ് യു.കെ) ഡോ: വി.ആര്‍. രാജേന്ദ്രന്‍ (മാനേജിങ് ഡയറക്‌ടര്‍ നിര്‍മല്‍ ബയോജന്‍ ടെക്‌നോളജി കോയമ്പത്തൂര്‍), സന്തോഷ് മരിയസദനം ആന്‍ഡ് മിനി സന്തോഷ് (ഡയറക്‌ടര്‍, മരിയസദനം പാല), സോജന്‍ ജെ. ജോസഫ് (ഫസ്‌റ്റ് ടിഷ്യൂ കള്‍ച്ചര്‍ കര്‍ഷകന്‍ ഇന്‍ കേരള), സ്വപ്‌ന സോജന്‍ (മാനേജിങ് ഡയറക്‌ടര്‍ കരോട്ട് കിഴക്കേല്‍ ടിഷ്യൂ കള്‍ച്ചര്‍ ടീക്ക് നഴ്‌സറി പാലാ), ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ. രഘുനാഥ്, ജസ്‌റ്റിന്‍ ജോണ്‍ (മാനേജിങ് ഡയറക്‌ടര്‍, മഠത്തില്‍ സോളാര്‍ കൊച്ചി), ടിന്റു (ജിബൂംബ) എന്നിവര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.







Comments