
കോട്ടയം/തിരുവനന്തപുരം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
മതപഠനക്ല ാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ്‌ക്ല ാസുകള്‍, സ്‌പെഷല്‍ക്ല ാസുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും പ്രവര്‍ത്തിക്കാം. മുന്‍കൂട്ടി നിശ്‌ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.
കണ്ണൂര്‍ ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.
പരീക്ഷ മാറ്റി
കേരള സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്‌ടിക്കല്‍, വൈവ വോസി ഉള്‍പ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീടറിയിക്കും. കേരള സര്‍വകലാശാല പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല.







Comments