More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

വിലക്കറ്റം നിയ്രന്തിക്കാന്‍ മാര്‍ക്കറ്റ്‌ ഇടപെടലിന്‌ പ്രഥമപരിഗണന: മുഖ്യമന്ത്രി

Authored by Web Desk | Last updated: 04 Aug 2026, 11:31 PM | 2 min read

Print
വിലക്കറ്റം നിയ്രന്തിക്കാന്‍ മാര്‍ക്കറ്റ്‌ ഇടപെടലിന്‌ പ്രഥമപരിഗണന: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത്‌ സ്വാഭാവികവും കൃത്രിമവുമായി ഉണ്ടാകുന്ന വിലക്കറ്റം നിയ്രന്തിക്കാന്‍ മാര്‍ക്കറ്റ്‌ ഇടപെടലിന്‌ സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുമെന്ന്‌ മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇതിനായി ഭക്ഷ്യവകുപ്പും സപ്ലൈകോയും വിപണിയില്‍ ശക്‌തമായ ഇടപെടലുകള്‍ നടത്തുകയും ആവശ്യമായ സാമ്പത്തിക പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനേയും സപ്ലൈകോയെയും കൂടുതല്‍ ശാക്‌തികരിക്കാന്‍ എല്ലാ നടപടിയും ഉണ്ടാകും. സ്വയംപര്യാപ്‌തവും രാജ്യത്തിന്‌ മാതൃകയുമായ വിപണി ഇടപെടല്‍ സ്‌ഥാപനമാക്കി സപ്ലൈകോയെ മാറ്റും. 73,024 പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ.എ.വൈ.) റേഷന്‍ കാര്‍ഡുകളുടെയും സംസ്‌ഥാനതല വിതരണോദ്‌ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ അര്‍ഹരായ നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ റേഷന്‍ ആനുകൂല്യങ്ങള്‍ക്ക്‌ പുറത്തായിരുന്ന സാഹചര്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങളായി തീര്‍പ്പാകാതെ കിടന്ന അപേക്ഷകള്‍ സര്‍ക്കാര്‍ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിവേഗം പരിഗണിച്ചതിന്റെ ഫലമായാണ്‌ 50,000 കാര്‍ഡുകള്‍ എന്ന പ്രാരംഭ ലക്ഷ്യം മറികടന്ന്‌ 73,024 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത്‌.
എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. സപ്ലൈകോയെ കൂടുതല്‍ ശക്‌തിപ്പെടുത്തി രാജ്യത്തിന്‌ മാതൃകയായ വിപണി ഇടപെടല്‍ ഏജന്‍സിയാക്കി മാറ്റുന്നതിന്‌ ആധുനിക സപ്ലൈ ചെയിന്‍ മാനേജ്‌മെന്റും സംഭരണ സംവിധാനങ്ങളും നടപ്പാക്കും. മറ്റ്‌ സംസ്‌ഥാനങ്ങളില്‍നിന്ന്‌ വിളവെടുപ്പ്‌ കാലത്ത്‌ കുറഞ്ഞ വിലയ്‌ക്ക് അവശ്യസാധനങ്ങള്‍ വാങ്ങി ആധുനിക ഗോഡൗണുകളില്‍ സംഭരിച്ച്‌ വിപണിയില്‍ വില ഉയരുന്ന സമയത്ത്‌ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന മാതൃക സപ്ലൈകോയിലും നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും ഉപഭോക്‌താക്കള്‍ക്ക്‌ കൂടുതല്‍ ആശ്വാസം നല്‍കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും സപ്ലൈകോ ഓണച്ചന്തകള്‍ സംഘടിപ്പിക്കുകയാണ്‌. ഇത്തവണ നിയോജക മണ്ഡലം ഓണച്ചന്തകള്‍ നാലില്‍നിന്ന്‌ ആറ്‌ ദിവസമാക്കിയിട്ടുണ്ട്‌. മറ്റു ചന്തകള്‍ 20-25 ദിവസം പ്രവര്‍ത്തിക്കും. മുന്‍ഗണനാ വിഭാഗത്തിനും അല്ലാത്തവര്‍ക്കും ആവശ്യമായ അരിയും മറ്റ്‌ അവശ്യസാധനങ്ങളും മതിയായ അളവില്‍ ലഭ്യമാക്കും. സാധാരണക്കാര്‍ക്ക്‌ ആശങ്കയില്ലാതെ ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കാര്‍ഡുടമകള്‍ക്ക്‌ ഈ മാസം മുതല്‍ തന്നെ മുന്‍ഗണനാ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ക്ഷേമപദ്ധതികള്‍ക്ക്‌ തടസം ഉണ്ടാകാതിരിക്കാനാണ്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ഓണക്കാല വിപണി ഇടപെടലുകള്‍ക്കായി സപ്ലൈകോയ്‌ക്ക് 253 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. ഇതിലൂടെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗല്‍ മെട്രോളജി, സപ്ലൈകോ എന്നിവ ഉള്‍പ്പെടെ വകുപ്പിന്‌ കീഴിലെ എല്ലാ സ്‌ഥാപനങ്ങളുടെയും 100 ദിന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
മന്ത്രി കെ. മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃകാര്യ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്‌, സപ്ലൈകോ മാനേജിംഗ്‌ ഡയറക്‌ടര്‍ ജയകൃഷ്‌ണന്‍ വി.എം., വാര്‍ഡ്‌ കൗണ്‍സിലര്‍ കെ.ആര്‍.ക്ല ീറ്റസ്‌, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ രാജേഷ്‌ സാം, പൊതുവിതരണ ഉപഭോക്‌തൃകാര്യ കമ്മിഷണര്‍ ഹിമ കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിവാദപ്രളയം തീര്‍ത്ത്‌ മന്ത്രിമാര്‍

വിവാദപ്രളയം തീര്‍ത്ത്‌ മന്ത്രിമാര്‍

10 ജില്ലയില്‍ ഇന്ന്‌ അവധി

10 ജില്ലയില്‍ ഇന്ന്‌ അവധി

വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങള്‍ക്ക്‌ സമൂഹത്തോട്‌ നീതി പുലര്‍ത്താനാവില്ല: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങള്‍ക്ക്‌ സമൂഹത്തോട്‌ നീതി പുലര്‍ത്താനാവില്ല: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി

അമ്മത്തൊട്ടില്‍ ആയിരാമത്തെ കുഞ്ഞെത്തി;  അവള്‍ ഇനി 'സഹസ്ര'

അമ്മത്തൊട്ടില്‍ ആയിരാമത്തെ കുഞ്ഞെത്തി; അവള്‍ ഇനി 'സഹസ്ര'

പേമാരിയുടെ കണ്ണീരായി രാജേഷ്‌; മൃതദേഹം കണ്ടെത്തി

പേമാരിയുടെ കണ്ണീരായി രാജേഷ്‌; മൃതദേഹം കണ്ടെത്തി

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

മഴക്കലിയില്‍ മരണം 25; ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ മിന്നല്‍പ്രളയ സാധ്യത, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

Comments