സാന്റോസ്: ക്ലബ് ഫുട്‌ബോളില്‍നിന്നു തല്‍ക്കാലം വിരമിക്കാനില്ലെന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍. വിരമിക്കുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിക്കുന്നില്ലെന്നാണ് നെയ്‌മര്‍ പറഞ്ഞത്. സാന്റോസിന് വേണ്ടി മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും നെയ്‌മര്‍ വ്യക്‌തമാക്കി. ഇ.എസ്.പി.എന്‍. ബ്രസീലിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്‌മര്‍ മനസ് തുറന്നത്.
''വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നില്ല. ഡിസംബര്‍ വരെ സാന്റോസുമായി കരാറുണ്ട്. സാന്റോസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണു ലക്ഷ്യം. ശേഷമായിരിക്കും മുന്നോട്ടുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. തുടരാനുംക്ല ബ് വിടാനും സാധ്യതയുണ്ട്'' - നെയ്‌മര്‍ പറഞ്ഞു. ബ്രസീല്‍ ലോകകപ്പില്‍നിന്നു പുറത്തായതിനു പിന്നാലെയാണു രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചത്.
ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാനായത്. നോര്‍വേയോട് തോറ്റാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്‌നം അവശേഷിപ്പിച്ച് മടങ്ങിയത്. ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണു നോര്‍വേ ജയിച്ചത്. മത്സരത്തില്‍ നെയ്‌മറായിരുന്നു ബ്രസീലിന് വേണ്ടി ഗോളടിച്ചത്. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നെയ്‌മര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ സാന്റോസിന് വേണ്ടി ഇരട്ട ഗോളടിച്ചിരുന്നു. ബ്രസീലിയന്‍ സീരി എ യില്‍ ചാപെകോണ്‍സക്കെതിരെയാണ് താരം ഇരട്ട ഗോളടിച്ചത്.






Comments