കൊച്ചി : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയില്‍.
സലി സാംസണാണ് മൂന്നാം സീസണില്‍ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസണ്‍ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍ കുപ്പായമണിയുന്നത്. ആദ്യ സീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്റ്റന്‍. ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനില്‍ വെച്ചാണ് ക്രിസ് ഗെയില്‍ ബ്ലൂ ടൈഗേഴ്‌സിന്റെ നേതൃത്വ നിരയെ പ്രഖ്യാപിച്ചത്.

Comments