ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമവായ ചര്‍ച്ചകള്‍ സുഗമമാക്കാനും ഖത്തര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ അമീറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെട്രംപ് പ്രശംസിച്ചത്.
യു.എസും ഇറാനും തമ്മില്‍ മുന്‍പ് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ ഇരുപക്ഷവും പൂര്‍ണമായി പാലിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി.തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാന്‍ സമാധാനപരമായ സംഭാഷണങ്ങളും നയതന്ത്ര മാര്‍ഗങ്ങളുമാണ് ഏറ്റവും ഉചിതമെന്ന് ഖത്തര്‍ അമീര്‍ ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്തര്‍ദേശീയവുമായ പൊതു വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ഇരുവരും വ്യക്തമാക്കി.




Comments