
കീവ്: യുൈക്രനില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 17 മരണം. മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള യുൈക്രന്റെ ശേഷി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റഷ്യ വീണ്ടും ആക്രമണം നടത്തിയത്. തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ 28 മിസൈലുകളും 115 ഡ്രോണുകളും ഉപയോഗിച്ചായി യുൈക്രന് വ്യോമപ്രതിരോധ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു. 98 േ്രഡാണുകള് വെടിവച്ചിട്ടെങ്കിലും മിസൈലുകള്‍ ഒന്നുപോലും പ്രതിരോധിക്കാനായില്ലെന്നും പ്രസ്താവനയിലുണ്ട്.
അതേസമയം, ആയുധക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോ സഖ്യകക്ഷികളെ പരോക്ഷമായി കുറ്റപ്പെടുത്തി യുൈക്രന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി രംഗത്തെത്തി. ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുണ്ടായിരുന്നെങ്കില് ഇന്നലെ കൊല്ലപ്പെട്ടവരുടെ ജീവന് രക്ഷിക്കാമായിരുന്നെന്ന് സെലന്‍സ്കി എക്സില്‍ കുറിച്ചു. ബാലിസ്റ്റിക് ഇന്റര്‍സെപ്റ്ററുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതോ അവ കൈമാറാന്‍ തയാറാകാതിരിക്കുന്നതോ ഭയാനകമായ നാശനഷ്ടങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന് സഖ്യകക്ഷികള്‍ മനസിലാക്കണമെന്നും സെലന്‍സ്കി ചൂണ്ടിക്കാട്ടി. റഷ്യന്‍ ആക്രമണത്തില്‍ യുൈക്രനില്‍ കനത്ത നാശനഷ്ടമുണ്ടായെന്നാണു റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ എപ്പിസെന്റര്‍ കെ, നോവ പോസ്റ്റ് ഡെലിവറി സര്‍വീസ് തുടങ്ങിയവയും വെയര്‍ഹൗസുകളും ഉത്പാദനകേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. കീവിനു സമീപത്തുള്ള റെയില്‍വേസ്റ്റേഷനിലുണ്ടായ ആക്രമണത്തില്‍ നിരവധി യാത്രക്കാര്‍ കൊല്ലപ്പെട്ടു.



Comments