
ന്യൂയോര്‍ക്ക്: കുട്ടികള്‍ക്കെതിരായ ലൈംഗികാധിക്ഷേപം, ഡീപ്ഫേക്ക് ഉള്ളടക്കങ്ങളുടെ പേരില്‍ ഇന്ത്യയോടു മാപ്പുപറഞ്ഞ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗ്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃസ്ഥാപനമാണ് മെറ്റ. കേന്ദ്ര ഇലക്േ്രടാണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമായി മെറ്റ ആഗോള ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ് സക്കര്‍ബെര്‍ഗിന്റെ മാപ്പപേക്ഷ.
മെറ്റ സാമൂഹികമാധ്യമങ്ങള്‍ക്ക് ഉള്ളടക്കം നല്കുന്ന ഇടനില പ്ളാറ്റ്ഫോമുകളുടെ വീഴ്ചകളുടെ പേരിലും സക്കര്‍ബെര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ചില പ്രത്യേക ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ധാരാളം പണം നല്‍കുന്നുണ്ടെന്നു മെറ്റ സമ്മതിച്ചതായും മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സന്ദേശം കുറച്ചുസമയത്തേക്കു ഫെയ്സ്ബുക്കില്‍നിന്നു നീക്കംചെയ്തതില്‍ മൂന്നുദിവസത്തിനകം മാപ്പപേക്ഷിക്കാന്‍ മെറ്റയ്ക്ക് ഐ.ടി. കാര്യ പാര്‍ലമെന്ററി സമിതി അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോ നീക്കംചെയ്തതില്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ മെറ്റയ്ക്കുള്ള നിയമപരിരക്ഷ പിന്‍വലിക്കുമെന്നു ബി.ജെ.പി. നേതാവ് നിഷികാന്ത് ദുബെ എം.പി. അധ്യക്ഷനായ പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുട്ടികള്‍ക്കും സ്ര്തീകള്‍ക്കും എതിരായ ഉള്ളടക്കങ്ങളുള്ള ഇടനില പ്ളാറ്റ്ഫോമുകള്ക്കെതിരേ നടപടിയെടുക്കാനും സമിതി മെറ്റയോടു നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ മെറ്റ അധികൃതരുമായി നടത്തിയ ആദ്യഘട്ടം ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇലക്േ്രടാണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനുമായി ഇന്നലെ രാവിലെ മെറ്റ അധികൃതര്‍ നടത്തിയ ചര്‍ച്ച 45 മിനിട്ട് നീണ്ടു. ഉള്ളടക്കം പരിശോധിക്കാന്‍ തങ്ങള്‍ക്കു കൃത്യമായ വസ്തുതാപരിശോധനാ സംവിധാനമുണ്ടെന്നു മെറ്റ ഗേ്ലാബല്‍ പബ്ലിക് പോളിസി മേധാവി ജോയല്‍ കാപ്ളാന്‍ ചര്‍ച്ചയില്‍ അറിയിച്ചു. മന്ത്രാലയവും മെറ്റയുമായുള്ള രണ്ടാംഘട്ടം ചര്‍ച്ച ഇന്ന് നടക്കും.



Comments