ലണ്ടന്‍: ക്ലബ് ഫുട്‌ബോള്‍ സീസണിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി ജയിച്ചുകയറിയപ്പോള്‍ ചെല്‍സിക്കു തോല്‍വി. സിറ്റി ഒന്നിനെതിരേ മൂന്നു ഗോളിന് കെ-ലീഗ് ഓള്‍ സ്‌റ്റാര്‍സിനെ തോല്‍പ്പിച്ചു. റയാന്‍ നൗറി, ടിയാനി റെയിന്‍ഡേഴ്‌സ്, ദിവിന്‍ മുബാമ എന്നിവര്‍ സിറ്റിക്കായി വലകുലുക്കി. കരുത്തരുടെ പോരാട്ടത്തില്‍ യുവന്റസാണ് ഏകപക്ഷീയമായ ഒരുഗോളിനു ചെല്‍സിയെ മുട്ടുകുത്തിച്ചത്. ഏഡോണ്‍ ഷെഗ്രോവയാണ് വിജയഗോളിന് അവകാശി.
മറ്റു മത്സരങ്ങളില്‍ ലെവാന്റെയെ വിയ്യാറയാലും ലെ ഹാവ്‌റെയെ ഇപ്‌സ്വിച്ച് ടൗണും കീഴടക്കി. ഒരുഗോളിനാണ് ഇരുടീമുകളുടെയും ജയം. എ.സി. മിലാനും ഇന്റര്‍ മിലാനും തമ്മില്‍ നടന്ന നാട്ടങ്കം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോള്‍വീതം അടിച്ചു.



Comments