മുംബൈ: അന്വേഷണാത്മക മാധ്യമപ്രവർത്തകനും തെഹൽക്ക മാഗസിൻ എഡിറ്ററുമായ തരുൺ തേജ്പാൽ, 2013-ൽ ജൂനിയർ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിചാരണ കോടതിയുടെ വിധി തള്ളിയ മുംബൈ ഹൈക്കോടതിയാണ് തരുൺ കുറ്റക്കാരനാണെന്ന് വിധിച്ചത്. താൻ ഒരു "ഇരയാണെന്ന് വിശ്വസിക്കുന്നു" എന്നായിരുന്നു അദ്ദേഹം വിധിയോട് പ്രതികരിച്ചത്.
2013-ൽ ജൂനിയർ സഹപ്രവർത്തക നൽകിയ ലൈംഗികാതിക്രമ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി. 2021-ൽ ഗോവ സെഷൻസ് കോടതി തേജ്പാലിനെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
ഇരയ്ക്ക് മകളുടെ പ്രായം മാത്രമേ ഉള്ളൂ എന്നും പിതാവിന്റെ സ്ഥാനത്തുള്ള ആൾ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഇര തരുണിന്റെ ലൈംഗികപരമായ മുന്നേറ്റം തടയാൻ ശ്രമിച്ചു എങ്കിലും അത് അവഗണിക്കുകയായിരുന്നു എന്നും മേത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
"എനിക്ക് 62 വയസ്സായി, ഞാൻ ഒരു ഇരയാണെന്ന് വിശ്വസിക്കുന്നു. എനിക്ക് ഒരു ഭാര്യയുണ്ട്, ഇതിൽ കൂടുതലൊന്നും പറയാനില്ല. എനിക്ക് പറയാൻ കഴിയുന്നത് നമുക്ക് പോയി അപ്പീൽ നൽകാം എന്ന് മാത്രമാണ്. എന്നോട് ദയ കാണിക്കണം. ബാക്കി എല്ലാ വസ്തുതകളും രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്," തേജ്പാൽ കോടതിയിൽ പറഞ്ഞു.
നിയമപ്രകാരം പേര് വെളിപ്പെടുത്താത്ത യുവതി നൽകിയ പരാതി അനുസരിച്ച്, മാഗസിൻ സ്പോൺസർ ചെയ്ത 'തിങ്ക് ഫെസ്റ്റ്' വാർഷിക പരിപാടിക്കിടെ 2013 നവംബർ 7, 8 തീയതികളിൽ ഹോട്ടലിൽ വെച്ച് തേജ്പാൽ തന്നെ രണ്ടുതവണ ഉപദ്രവിച്ചുവെന്നാണ് ആരോപിക്കുന്നത്. അതേവർഷം നവംബർ 30-നാണ് തേജ്പാൽ അറസ്റ്റിലായത്.

Comments