റിയാദ്: പശ്‌ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും നിലനില്‍ക്കുന്നതിനിടെ ചരിത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് സൗദി അറേബ്യയും പാകിസ്‌താനും തുര്‍ക്കിയും. ഈ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനു നേരേയുണ്ടാകുന്ന സൈനികാക്രമണം മറ്റു രണ്ടു രാജ്യങ്ങള്‍ക്കു നേരേയും ഉള്ളതായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്‌ഥ. ഇതിനുപുറമേ മൂന്നു രാജ്യങ്ങള്‍ക്കുമിടയില്‍ സംയുക്‌ത സൈനികാഭ്യാസങ്ങള്‍, സാങ്കേതികവിദ്യാ കൈമാറ്റം, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കുവയ്‌ക്കല്‍ എന്നിവയ്‌ക്കും കരാര്‍ വഴി തുറക്കും. സൗദി അറേബ്യയില്‍ നടന്ന ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദോഗന്‍, പാകിസ്‌താന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് എന്നിവരാണു കരാറില്‍ ഒപ്പുവച്ചത്. പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ചര്‍ച്ചകളില്‍ പങ്കെടുത്തു. സുപ്രധാനമായ ഈ കരാര്‍ 'മക്ക സംയുക്‌ത പ്രതിരോധ കരാര്‍' എന്ന പേരില്‍ അറിയപ്പെടും.
ആണവശക്‌തിയായ പാകിസ്‌താനും നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്‌തിയായ തുര്‍ക്കിയും എണ്ണസമ്പന്നമായ സൗദി അറേബ്യയും തമ്മിലുള്ള ഒന്നിക്കല്‍ മേഖലയിലെ പ്രതിരോധ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
സഖ്യത്തിലൂടെ പാകിസ്‌താന് സാങ്കേതികസാമ്പത്തിക സഹായം എളുപ്പത്തില്‍ ലഭ്യമാകുന്നത് ആയുധ നവീകരണ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയെ നിര്‍ബന്ധിതരാക്കും.
ഈ കരാറിന് മറുപടിയായി ഇന്ത്യയ്‌ക്ക് ഗ്രീസ്, അര്‍മേനിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൈനികനയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കേണ്ടി വരും. മേഖലയിലെ നീക്കങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് പുതിയ പ്രതിരോധ കരാറിനോടു പ്രതികരിച്ചുകൊണ്ട് ഇന്ത്യ വ്യക്‌തമാക്കിയിട്ടുണ്ട്.

Comments