ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ മുത്തശ്ശനും മുത്തശ്ശിയും അധ്യാപകരുമുള്‍പ്പെടെ അഞ്ചുപേരെ വെടിവച്ചുകൊന്ന ശേഷം പതിനാലുകാരന്‍ ജീവനൊടുക്കി. മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ വിദ്യാര്‍ഥി അതിനുശേഷം സ്‌കൂളിലെത്തി അധ്യാപകര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
അതിനുശേഷം സ്വയം വെടിയുതിര്‍ത്താണു ജീവനൊടുക്കിയത്. തലസ്‌ഥാനനഗരമായ ബാങ്കോക്കിനു സമീപം നോന്താബുരി പ്രവിശ്യയിലെ ദെബ്‌സിരിന്‍ സ്‌കൂളിലായിരുന്നു ദാരുണ സംഭവം.
ആക്രമണം നടത്തിയ പതിനാലുകാരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കൂളിലേക്കു തിരിക്കുംമുമ്പ് സ്വന്തം വീട്ടില്‍വച്ചാണ് കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ചു കൊന്നതെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി ഓരോ ക്ലാസ് മുറികളിലായി കയറിയിറങ്ങിയാണ് അധ്യാപകര്‍ക്കുനേരേ വെടിയുതിര്‍ത്തത്. റിട്ടയേര്‍ഡ് അധ്യാപകനായ മുത്തശ്ശന്റെ 9 എം.എം ഹാന്‍ഡ്‌ഗണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ഡിസംബറില്‍ വിദയാര്‍ഥി മാനസികാരോഗ്യ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നെന്നും പിന്നീട് ഡിസ്‌ചാര്‍ജ് ചെയ്യപ്പെട്ടെന്നും പ്രാദേശിക പോലീസ് മേധാവി പറഞ്ഞിരുന്നു. എന്നാല്‍, അക്രമത്തിനു പിന്നിലെ കൃത്യമായ കാരണം വ്യക്‌തമായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പോലീസും സുരക്ഷാ ഏജന്‍സികളും അന്വേഷണം നടത്തിവരികയാണ്.
രാജ്യത്തെ നടുക്കിയ വന്‍ ദുരന്തത്തില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരാകുല്‍ അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനും അദ്ദേഹം ഉത്തരവിട്ടു. തോക്കിന്റെ ഉപയോഗം ഏറ്റവും കൂടുതലുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണു തായ്‌ലന്‍ഡ്.

Comments