തിരുവനന്തപുരം: ഓണക്കാല യാത്ര അടിപൊളിയാക്കാന്‍ യൂറോപ്യന്‍ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ആഡംബര വോള്‍വോ ബിസിനസ് ക്ലാസ് ബസുകള്‍ നിരത്തിലേക്ക്. 13-ന് ഓടിതുടങ്ങുന്ന ആദ്യ സര്‍വീസ് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കാണ്.
നാലുകോടി രൂപ ചെലവഴിച്ചാണ് കെ.എസ്.ആര്‍.ടി.സി. അത്യാധുനിക ആഡംബര വോള്‍വോ ബിസിനസ് ക്ലാസ് ബസുകള്‍ വാങ്ങി ഓണസമ്മാനമായി നിരത്തില്‍ ഇറക്കുന്നത്. രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി. വാങ്ങിച്ചിട്ടുള്ളത്. അതില്‍ രണ്ടാമത്തെ ബസ് 16 മുതല്‍ ആലപ്പുഴ-ബംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുന്നത.്
മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സി. വാങ്ങിയ ഏറ്റവും വിലകൂടിയതും സവിശേഷമായി ഡിസൈന്‍ ചെയ്‌തതുമായ ബസുകളാണിത്.
ഓരോ സീറ്റുകള്‍ക്കും വ്യക്‌തിഗത ടെലിവിഷന്‍, വൈഫൈ, ബയോ ടോയ്‌ലെറ്റ്, മൊബൈല്‍ ചാര്‍ജിങ് സൗകര്യം, പാന്‍ട്രി (ഭക്ഷണശാല) എന്നിവയ്‌ക്ക് പുറമെ യാത്രക്കാരെ സഹായിക്കാന്‍ ബസ് ഹോസ്‌റ്റസ് സംവിധാനങ്ങളും ബിസിനസ് ക്ലാസ് ബസിലുണ്ട്. നേരത്തെ തിരുവനന്തപുരംഎറണാകുളം റൂട്ടില്‍ ഒരു ബസ് സര്‍വീസ് നടത്തുമ്പോള്‍ മറ്റൊരു ബസ് എതിര്‍ ദിശയില്‍ സര്‍വീസ് നടത്തുന്ന രീതിയിലാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ഈ റൂട്ടില്‍ ഒരൊറ്റ സര്‍വീസായി ചുരുക്കുകയും രണ്ടാമത്തെ ബസ് ആലപ്പുഴബംഗളൂരു റൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു. പുലര്‍ച്ചെ 5.45-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് 6.45ഓടെ കൊല്ലം അയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ബസ് 8.10ന് ആലപ്പുഴ കൊമ്മാടിയില്‍ എത്തും. പൂര്‍ണമായും ബൈപാസ് വഴി സര്‍വീസ് നടത്തുന്ന ഈ ബസ് രാവിലെ 9.45ന് എറണാകുളം ബസ് സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന രീതിയിലാണ് ഇപ്പോള്‍ സമയം ക്രമീകരിച്ചിരിക്കുന്നത.്
തിരിച്ചുള്ള സര്‍വീസ് വൈകിട്ട് 5.30-ന് എറണാകുളം ബസ് സ്‌റ്റേഷനില്‍നിന്നാരംഭിക്കും. രാത്രി 7.05-ന് ആലപ്പുഴ കൊമ്മാടിയിലും 8.30ഓടെ കൊല്ലം അയത്തിലും എത്തുന്ന ബസ് രാത്രി 9.45-ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തു നിന്നും എറണാകുളം എത്താനും തിരിച്ചും സര്‍വീസിന് നാല് മണിക്കൂറാണ് ഷെഡ്യൂള്‍ സമയമായി നിശ്‌ചയിച്ചിട്ടുള്ളത്.

Comments