
ആലപ്പുഴ: ഔദ്യോഗിക വാഹനം എത്തിച്ചേരാന്‍ വൈകിയതിനെത്തുടര്‍ന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ യത്ര ഓട്ടോറിക്ഷയില്‍. ആലപ്പുഴയില്‍ ഇന്നലെ രാവിലെ വസ്‌ത്രവ്യാപാര സ്‌ഥാപനത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ഉദ്‌ഘാടനച്ചടങ്ങ് നടന്ന സ്‌ഥലത്തെ വലിയ തിരക്കും സമീപത്തെ കോടതി പാലത്തിന്റെ നിര്‍മാണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം എത്തുന്നതിന് തടസമായത്.ഉദ്‌ഘാടനം നിര്‍വഹിച്ച് പുറത്തേക്കിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗികവാഹനം കണ്ടില്ല. പുറത്തുവന്ന് സമീപത്തെ സ്‌റ്റാന്‍ഡിലുണ്ടായിരുന്ന ഓട്ടോ വിളിച്ച് കയറുകയായിരുന്നു. ഔദ്യോഗിക വാഹനം സമീപത്തു തന്നെയുണ്ടെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജീവനക്കാരും പോലീസുകാരും പറഞ്ഞെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല. വാഹനം വേഗത്തില്‍ എത്തുമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ അറിയിച്ചെങ്കിലും അദ്ദേഹം ഓട്ടോയില്‍ കയറി താമസസ്‌ഥലത്തേക്ക് മടങ്ങി. താമസസ്‌ഥലത്ത് എത്തിയശേഷം ഔദ്യോഗിക വാഹനത്തില്‍ യാത്രതുടര്‍ന്നു.
മുമ്പ് ആലപ്പുഴ മണ്ണാറശാല ക്ഷേത്രത്തിലെ പരിപാടിക്കിടെയും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി അദ്ദേഹം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തത് വാര്‍ത്തയായിരുന്നു.







Comments